എം.ജി
വാക്-ഇന്‍-ഇന്റര്‍വ്യൂ
സ്കൂള്‍ ഓഫ് ഫിസിക്കല്‍ എജുക്കേഷന്‍ ആന്റ് സ്പോര്‍ട്സ് സയന്‍സസിലെ നാച്ചുറല്‍ ടര്‍ഫ് ഫുട്ബോള്‍ ഗ്രൗണ്ട് പരിപാലന സഹായികളുടെ രണ്ട് ഒഴിവിലേക്ക് താൽക്കാലിക നിയമനത്തിനുള്ള വാക്-ഇന്‍-ഇന്റര്‍വ്യൂ ഒക്ടോബര്‍ 15ന് രാവിലെ 10.30ന് നടക്കും പ്രതിദിനം 525 രൂപ വേതനത്തില്‍ മൂന്ന് മാസത്തേക്കാണ് (90 ദിവസം) നിയമനം. 2025 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയായവര്‍ക്കും 56 വയസ്സ് കവിയാത്തവര്‍ക്കും അപേക്ഷിക്കാം. എഴുത്തും വായനയും അറിഞ്ഞിരിക്കണം. ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം, പ്രവൃത്തിപരിചയം എന്നിവ അഭിലഷണീയം. അര്‍ഹരായവര്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല് സഹിതം, വകുപ്പ് ഓഫീസില്‍ നേരിട്ട് ഹാജരാകേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് വെബ് സൈറ്റ് (www.mgu.ac.in) ഫോണ്‍ നമ്പര്‍ : 0481 2733377
പരീക്ഷാ തീയതി
മൂന്നാം സെമസ്റ്റര്‍ ബിബിഎ, ബിസിഎ (ഓണേഴ്സ് 2024 അഡ്മിഷന് റഗുലര്‍) പരീക്ഷകള്‍ ഒക്ടോബര്‍ 22 മുതല്‍ നടക്കും.
പരീക്ഷക്ക് അപേക്ഷിക്കാം
നാലാം സെമസ്റ്റര്‍ ബിആര്‍ക്ക് (2014 മുതല്‍ 2018 വരെ അഡ്മിഷനുകളള് സപ്ലിമെന്ററി) പരീക്ഷകള്‍ക്ക് ഒക്ടോബര്‍ 21 വരെ അപേക്ഷിക്കാം. ഫൈനോടുകൂടി ഒക്ടോബര്‍ 22 വരെയും സൂപ്പര്‍ ഫൈനോടുകൂടി ഒക്ടോബര്‍ 23 വരെയും അപേക്ഷ സ്വീകരിക്കും.
ഒന്നും രണ്ടു സെമസ്റ്റര്‍ ബിആര്‍ക്ക് (2014 അഡ്മിഷന്) സെപ്റ്റംബര്‍ 2025 പരീക്ഷകള്‍ക്ക് ഒക്ടോബര്‍ 16 വരെ അപേക്ഷിക്കാം. ഫൈനോടുകൂടി ഒക്ടോബര്‍ 17 വരെയും സൂപ്പര്‍ ഫൈനോടുകൂടി 18 വരെയും അപേക്ഷ സ്വീകരിക്കും.
സ്പോട്ട് അഡ്മിഷന്
സ്കൂള്‍ ഓഫ് ഫിസിക്കല്‍ എജുക്കേഷന്‍ ആന്റ് സ്പോര്‍ട്സ് സയന്‍സസില്‍ മാസ്റ്റര്‍ ഓഫ് ഫിസിക്കല്‍ എജുക്കേഷന്‍ ആന്റ് സ്പോര്‍ട്സ് (എംപിഇഎസ്) പ്രോഗ്രാമില്‍ 17 സീറ്റുകള്‍ ഒഴിവുണ്ട്. സി.എ.ടി പ്രോസ്പെക്ടസ് പ്രകാരം യോഗ്യതയുള്ള വിദ്യാർഥികള്‍ ഒക്ടോബർ 13 ന് രാവിലെ 10.30ന് അസ്സല് രേഖകളുമായി വകുപ്പ് ഓഫിസിൽ എത്തണം. കായികക്ഷമതാ പരീക്ഷ, എഴുത്തു പരീക്ഷ, സര്‍ട്ടിഫിക്കറ്റ് പരിശോധന എന്നിവ ഉണ്ടായിരിക്കും. ഫോൺ:0481 2733377.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.