കോവിഡ് ഇന്ത്യയിലെ വിദ്യാഭ്യാസത്തെ ഗുരുതരമായി ബാധിച്ചതായി യു.എൻ; മാനവ വികസന സൂചികയിലും ഇടിവ്

ന്യൂഡൽഹി: കോവിഡ് മഹാമാരി ഇന്ത്യയിലെ വിദ്യാഭ്യാസ രംഗത്തെ ഗുരുതരമായി ബാധിച്ചതായി യു.എൻ റിപ്പോർട്ട്. ലോകത്താകമാനം കോവിഡിനെത്തുടർന്ന് വിദ്യാഭ്യാസമേഖല തളർന്നെന്നും റിപ്പോർട്ട് ചുണ്ടിക്കാട്ടുന്നു.

ഇന്ത്യയുടെ സ്കൂൾ വിദ്യാഭ്യാസത്തിന്റെ പ്രതീക്ഷിത വർഷങ്ങൾ 11.9 വർഷമായി കുറഞ്ഞു, 2020ലെ റിപ്പോർട്ടിലിത് 12.2 വർഷമായിരുന്നു. 1990നും 2019നും ഇടയിൽ, രാജ്യത്ത് പ്രതീക്ഷിക്കുന്ന സ്കൂൾ വിദ്യാഭ്യാസം 4.5 വർഷം വർധിച്ചിരുന്നു. കോവിഡിനുശേഷമുള്ള കാലയളവിൽ ഇടിവ് ദൃശ്യമാണ്.

മാനവ വികസന സൂചികയിൽ ഇന്ത്യയുടെ റാങ്ക് 132 ആയി കുറഞ്ഞു, 2020ൽ ഇത് 131 ആയിരുന്നു. 1990 മുതൽ ഇന്ത്യയുടെ മാനവ വികസന സൂചിക എല്ലാ വർഷവും മെച്ചപ്പെടുകയായിരുന്നു. എന്നാൽ 2019 മുതൽ വളർച്ചയില്ലാതെ തുടരുകയാണ്.

ഒരു രാജ്യത്തിന്റെ ആരോഗ്യം, വിദ്യാഭ്യാസം, ജീവിതനിലവാരം എന്നിവ അളക്കുന്നതാണ് മാനവ വികസന സൂചിക. തുടർച്ചയായി രണ്ട് വർഷം ആഗോളതലത്തിൽ സൂചിക കുറയുന്നത് 32 വർഷത്തിനിടെ ആദ്യമായാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - UN says Covid has seriously affected education in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.