തിരുവനന്തപുരം: ചില സംസ്ഥാനങ്ങളിൽ യു.ജി.സി നെറ്റ് പരീക്ഷക്ക് തുല്യമായി അംഗീകരിച്ച സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്)/ സ്റ്റേറ്റ് ലെവൽ എലിജിബിലിറ്റി ടെസ്റ്റ് (സ്ലെറ്റ്) പരീക്ഷാ യോഗ്യത സംസ്ഥാനത്തെ കോളജുകളിൽ അസിസ്റ്റന്റ് പ്രഫസർ തസ്തികയിൽ നിയമനത്തിനുള്ള യോഗ്യതയാക്കി സർക്കാർ ഉത്തരവ്. ഇതുസംബന്ധിച്ച് സ്പെഷൽ റൂൾസിൽ ഭേദഗതി വരുത്താനും തീരുമാനിച്ചു.
ഉത്തരവിന് മുൻകാല പ്രാബല്യമില്ല. ഉത്തരവോടെ മറ്റു സംസ്ഥാനങ്ങളിൽ യു.ജി.സി നെറ്റിന് തത്തുല്യമായി നടത്തുന്ന സെറ്റ് പരീക്ഷയിൽ യോഗ്യത നേടി വരുന്നവർക്ക് കേരളത്തിലെ കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ പരിധിയിൽ വരുന്ന കോളജുകളിൽ അസിസ്റ്റന്റ് പ്രഫസർ നിയമനത്തിന് അർഹത ലഭിക്കും. നെറ്റ്/ സെറ്റ്/ സ്ലെറ്റ് പരീക്ഷകളിൽ യോഗ്യത നേടിയവർക്ക് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അസി. പ്രഫസർ തസ്തികയിൽ നിയമനത്തിന് അർഹതയുണ്ടായിരിക്കുമെന്ന 2018ലെ യു.ജി.സി റെഗുലേഷൻ വ്യവസ്ഥ പ്രകാരമാണ് ഉത്തരവിറക്കിയതെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം.
ഇക്കാര്യം കോളജ് അധ്യാപക നിയമനം സംബന്ധിച്ച സ്പെഷൽ റൂൾസിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഇത് ഉൾപ്പെടുത്തുന്നതിന്റെ ഭാഗമാണ് സർക്കാർ ഉത്തരവെന്നാണ് വിശദീകരണം. എന്നാൽ, നെറ്റ് യോഗ്യത നേടാതിരിക്കുകയും ഇതരസംസ്ഥാനങ്ങളിൽനിന്ന് സെറ്റ്/ സ്ലെറ്റ് നേടുകയും ചെയ്ത ചിലർക്കുവേണ്ടിയാണ് സർക്കാർ ഉത്തരവെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. ഇക്കാര്യത്തിൽ സർക്കാറിനെ ഉപദേശിക്കേണ്ട ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ അഭിപ്രായം തേടാതെയാണ് ഉത്തരവിറക്കിയത്.
തിരുവനന്തപുരം: സംസ്ഥാനത്തെ ആര്‍ട്സ് ആൻഡ് സയന്‍സ് കോളജുകളിൽ കായികാധ്യാപകരെ പ്രിന്‍സിപ്പല്‍മാരാക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവ്. കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ സ്പെഷ്യൽ റൂൾസ് പ്രകാരം കായികാധ്യാപകരെ പ്രിന്‍സിപ്പല്‍ തസ്തികയിലേക്ക് സ്ഥാനക്കയറ്റം നൽകി നിയമിക്കാൻ വ്യവസ്ഥയില്ല. എന്നാൽ, യു.ജി.സി. വ്യവസ്ഥ അത് അനുവദിക്കുന്നുണ്ട്. ഇതു കണക്കിലെടുത്താണ് നിര്‍ദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.