തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ ഫെബ്രുവരി മുതല്‍ ഓണ്‍ലൈനായി എം.എ സോഷ്യോളജി, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്‌സ് എന്നീ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകള്‍ തുടങ്ങാന്‍ യു.ജി.സി അനുമതി. മാര്‍ച്ച് 31ന് മുമ്പ് പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കി വിശദാംശങ്ങള്‍ അറിയിക്കണമെന്നാണ് യു.ജി.സി നിര്‍ദേശം. പ്രവേശന നടപടികള്‍ ഉടന്‍ തുടങ്ങുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ വ്യക്തമാക്കി.
വിദേശത്തുള്ളവര്‍ക്കും ജോലി ചെയ്യുന്നവര്‍ക്കും പഠിക്കാവുന്ന രീതിയിലായിരിക്കും പ്രോഗ്രാമുകള്‍. യു.ജി.സി നിബന്ധനകള്‍ക്ക് വിധേയമായി റെഗുലര്‍ പ്രോഗ്രാമിന് തുല്യമാകുമിത്. വിദ്യാര്‍ഥികള്‍ക്ക് സൗകര്യമനുസരിച്ച് പഠനം ക്രമീകരിക്കാം. പ്രായപരിധിയില്ല. ഇന്റേണല്‍-എക്‌സ്റ്റേണല്‍ പരീക്ഷകള്‍ ഉള്‍പ്പെടെ എല്ലാ നടപടികളും ഓണ്‍ലൈനായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.