ഇന്ത്യയിലെ ഏറ്റവും മികച്ച മെഡിക്കൽ കോളജുകളുടെ പട്ടികയുമായി ക്യു.എസ് വേൾഡ് യൂനിവേഴ്സിറ്റി റാങ്കിങ്. എല്ലാ വർഷവും സാധാരണയായി അഞ്ച് മുതൽ പത്ത് വരെ ഇന്ത്യൻ സർവകലാശാലകളുടെ ഒരു ചെറിയ എണ്ണം മാത്രമേ ക്യു.എസ് മെഡിസിൻ വിഷയ റാങ്കിങ്ങിലെ മികച്ച ബാൻഡുകളിൽ ഇടം നേടുന്നുള്ളൂ.
എയിംസ്, പിജിമർ പോലുള്ള സ്പെഷ്യലൈസ്ഡ് സ്ഥാപനങ്ങളുടെ ഉയർന്ന റാങ്കിംഗിന് കാരണമാകുന്ന പ്രധാന ഘടകങ്ങൾ പേപ്പറിലെ സൈറ്റേഷനുകളിലും എച്ച്-ഇൻഡെക്സ് മെട്രിക്സിലും ലഭിച്ച ശക്തമായ സ്കോറുകളാണ്. സവീത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ ആൻഡ് ടെക്നിക്കൽ സയൻസസ്, മണിപ്പാൽ അക്കാദമി ഓഫ് ഹയർ എഡ്യൂക്കേഷൻ തുടങ്ങിയ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളും ഇപ്പോൾ മികവിന്റെ പാതയിലാണ്. ക്യു.എസ് വേൾഡ് യൂനിവേഴ്സിറ്റി റാങ്കിങ് അനുസരിച്ച് ഇന്ത്യയിലെ മികച്ച മെഡിക്കൽ കോളജുകൾ ഇവയാണ്...
1.ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് മെഡിക്കൽ സയൻസസ്(എയിംസ്). മികവിന്റെ കാര്യത്തിൽ 145 ആണ് എയിംസിന്റെ ലോകറാങ്കിങ്.
2. മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജ്യൂക്കേഷൻ
ആഗോളതലത്തിൽ 251-300നുമിടയിലാണ് മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജ്യൂക്കേഷന്റെ റാങ്കിങ്.
3. പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് (പിജിമെർ) ചണ്ഡീഗഢ്
4. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി
5. സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, യു.പി
6. സവീത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ ആൻഡ് ടെക്നിക്കൽ സയൻസസ്, തമിഴ്നാട്
7. അമൃത വിശ്വ വിദ്യാപീഠം, അമൃതപുരി, കേരളം
8. എസ്.ആർ.എം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി, തമിഴ്നാട്
9. ജെ.എസ്.എസ് അക്കാദമി ഓഫ് ഹയർ എജ്യൂക്കേഷൻ ആൻഡ് റിസർച്ച്. മൈസൂർ, കർണാടക
10. കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ ടെക്നോളജി, ഒഡീഷ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.