അടൂര്‍: മൗണ്ട് സീയോന് ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷന് കീഴിലുള്ള മെഡിക്കല്‍ കോളജ്, നഴ്സിങ് ഫാര്‍മസി, എൻജിനീയറിങ് കോളജ്, ലോ കോളജ് എന്നിവയിലെ ഒഴിവുള്ള ഏതാനും സീറ്റിലേക്ക് സ്പോട്ട് അഡ്മിഷന് ചൊവ്വാഴ്ചയും ബുധനാഴ്ചയും പത്തനംതിട്ട അബാന്‍ ടവറില്‍ നടക്കും. രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് അഡ്മിഷന്.
മൗണ്ട് സീയോന് മെഡിക്കല്‍ കോളജിലേക്ക് ബി.വോക്-ഇന്‍ കാര്‍ഡിയാക് കെയര്‍ ടെക്നോളജി, ഓപറേഷന് തിയറ്റര്‍ ടെക്നോളജി, റോഡിയോളജി ആൻഡ് ഇമേജിങ് ടെക്നോളജി, മെഡിക്കല്‍ ലബോറട്ടറി ടെക്നോളജി, ഹോസ്പിറ്റല്‍ മാനേജ്മെൻറ് കോഴ്സുകളിലേക്ക് പ്രവേശനം ലഭിക്കും.
എൻജിനീയറിങ് കോളജിലേക്ക് അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഇന്‍സ്ട്രുമെേൻറഷന്‍, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷന്‍, മെക്കാനിക്കല്‍, സിവില്‍, കമ്പ്യൂട്ടര്‍ സയന്‍സ്, എയറോനോട്ടിക്കല്‍, എം.ടെക്, എം.സി.എ എന്നിവയിലേക്കും ലോ കോളജിലേക്ക് പഞ്ചവത്സര, ത്രിവത്സര കോഴ്സുകളിലേക്കും എയര്‍ക്രാഫ്റ്റ് മെയിൻറനന്‍സ്, ദ്വിവത്സര കോഴ്സുകളിലേക്കും ബി.എസ്സി നഴ്സിങ് കോഴ്സിനുമാണ് പ്രവേശനം നല്‍കുക. 85 ശതമാനത്തിനുമുകളില്‍ മാര്‍ക്ക് പ്ലസ് ടുവിന് ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് എൻജിനീയറിങ്ങിന് 75 ശതമാനം ഫീസ് ഇളവും മറ്റുള്ളവക്ക് പ്ലസ് ടു മാര്‍ക്ക് അടിസ്ഥാനത്തില്‍ സ്കോളര്‍ഷിപ്പും കൂടിയുള്ളതാണ് പ്രവേശനം. കീം വിജയിക്കാത്ത വിദ്യാര്‍ഥികള്‍ക്കും അവസരമുണ്ട്. വിശദവിവരങ്ങള്‍ക്ക് 9446445392 നമ്പറില്‍ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.