റ്റാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് (ടിസ്സ്) മുംബൈ കാമ്പസിൽ 2026 വർഷം തുടങ്ങുന്ന ഇനി പറയുന്ന പി.ജി പ്രോഗ്രാമുകളിൽ പ്രവേശനത്തിന് ഓൺലൈനിൽ ഡിസംബർ 10 വരെ അപേക്ഷിക്കാം.
* എം.എ ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് ആൻഡ് ലേബർ റിലേഷൻസ് (എച്ച്.ആർ.എം)
* എം.എ -ഓർഗനൈസേഷൻ ഡെവലപ്മെൻറ് ചേഞ്ച് ആൻഡ് ലീഡർഷിപ് (ഒ.ഡി.സി.എൽ) (സെൽഫ് ഫിനാൻസ്ഡ്)
* മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ (എം.എച്ച്.എ).
വിദ്യാഭ്യാസ യോഗ്യത: ബാച്ചിലേഴ്സ് അല്ലെങ്കിൽ മാസ്റ്റേഴ്സ് ബിരുദം. അവസാന വർഷ/സെമസ്റ്റർ വിദ്യാർഥികളെയും വ്യവസ്ഥകൾക്ക് വിധേയമായി പരിഗണിക്കും.
ഐ.ഐ.എം-കാറ്റ് 2025 സ്കോർ/യോഗ്യതയുടെ അടിസ്ഥാനത്തിൽ ഷോർട്ട്ലിസ്റ്റ് ചെയ്ത് ഓൺലൈൻ അസസ്മെന്റ് നടത്തിയാണ് തെരഞ്ഞെടുപ്പ്. വിശദമായ യോഗ്യത, മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളും അപേക്ഷിക്കാനുള്ള മാർഗ നിർദേശങ്ങളടങ്ങിയ വിവരണ പത്രിക https:admissions.tiss.ac.inൽ ലഭിക്കും. https://tissadmission.samarth.edu.in/ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
അപേക്ഷ ഫീസ് ഓരോ പ്രോഗ്രാമിനും 1750 രൂപവീതം. ഒ.ബി.സി നോൺക്രീമിലെയർ, ഇ.ഡബ്ല്യു.എസ് വിഭാഗങ്ങൾക്ക് 1250 രൂപ. എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് 750 രൂപ എന്നിങ്ങനെ മതി. ബാങ്ക് ചാർജ് കൂടി നൽകണം. കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും വെബ്സൈറ്റ് സന്ദർശിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.