കോവിഡ്​ കാരണം ഇന്ത്യയടക്കം രാജ്യങ്ങൾ വിദ്യാഭ്യാസ ബജറ്റ്​ വെട്ടിക്കുറച്ചതായി ലോകബാങ്ക്​ റിപ്പോർട്ട്

ന്യൂയോർക്​: കോവിഡാനന്തരം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രാജ്യങ്ങളിലെ വിദ്യാഭ്യാസ ബജറ്റ്​ 65 ശതമാനം വെട്ടിക്കുറച്ചതായി ലോകബാങ്ക്​ റിപ്പോർട്ട്​. സമ്പദ്​ രാജ്യങ്ങളിൽ ഇത്​ 33ശതമാനമായും കുറച്ചു.

29 രാജ്യങ്ങളിൽ നിന്ന്​ വിവരം ശേഖരിച്ചാണ്​ ലോകബാങ്ക്​ റിപ്പോർട്ട്​ തയാറാക്കിയത്​. സാമ്പത്തികമായി ഏറെ പിന്നാക്കമായ അഫ്​ഗാനിസ്​താൻ, ഇത്യോപ്യ,യുഗാണ്ട എന്നീ രാജ്യങ്ങളും ബംഗ്ലാദേശ്​, ഈജിപ്​ത്​, ഇന്ത്യ, കെനിയ, കിർഗിസ്​ റിപ്പബ്ലിക്​, മൊറോക്കോ, മ്യാന്മർ, നേപ്പാൾ, നൈജീരിയ, പാകിസ്​താൻ, ഫിലിപ്പീൻസ്​, താൻസാനിയ, യുക്രെയ്​ൻ, ഉസ്​ബെകിസ്​താൻ, അർജൻറീന, ബ്രസീൽ, കൊളംബിയ, ജോർഡൻ, ഇന്തോനേഷ്യ, കസഖ്​സ്​താൻ, മെക്​സികോ, പെറു, റഷ്യ, തുർക്കി, ചിലി, പനാമ എന്നീ രാജ്യങ്ങളിൽ നിന്നുമാണ്​ വിവരങ്ങൾ ശേഖരിച്ചത്​.

Tags:    
News Summary - The World Bank report says countries have cut education budgets because of covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.