വിദ്യാർഥികൾക്ക് കാൽക്കോടിയുടെ സ്കോളർഷിപ്പുമായി ടാല​ൻറ് സ്പൈയർ

കൊച്ചി: ഇ-ലേണിങ് പ്ലാറ്റ്ഫോമായ ടാല​ൻറ് സ്പൈയറി​​െൻറ സയൻസ് സ്കോളർഷിപ്പിന് അപേക്ഷിക്കാം. 18ന് രജിസ്ട്രേഷൻ ആരംഭിക്കും. ഒമ്പത്​,10,11, 12 ക്ലാസുകളിലെ വിദ്യാർഥികളിൽ മികവ് തെളിയിക്കുന്നവരെ കാത്തിരിക്കുന്നത് 35,000 ഡോളറി​​െൻറ സ്കോളർഷിപ് ആനുകൂല്യങ്ങളാണ്.

ആഗോളതലത്തിൽ പ്രശ്സതരായ ഇരുനൂറിലേറെ ശാസ്ത്രജ്ഞരും ബഹിരാകാശ വിദഗ്ധരും അടങ്ങുന്ന ഫാക്കൽറ്റി പൂൾ നയിക്കുന്ന ഇ-ലേണിങ് പ്ലാറ്റ്ഫോമാണ് ടാല​ൻറ് സ്പൈയർ. 2018ൽ മുൻ ഐ.എസ്.ആർ.ഒ ചെയർമാൻ ജി. മാധവൻ നായർ പ്രകാശനം ചെയ്ത ലേണിങ് ആപ്പിൽ ലോകമൊട്ടാകെയുള്ള വിദഗ്ധരുടെ സേവനവും ലഭ്യമാണ്. വിദ്യാർഥികളിൽ ശാസ്ത്രബോധം വളർത്താനും ശാസ്ത്രപഠനം ലളിതമാക്കാനും ഉദ്ദേശിച്ചുള്ളതാണ് ടാല​ൻറ് സ്പൈയറി​​െൻറ രൂപകൽപന. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, സ്​റ്റേറ്റ് സിലബസിലുള്ളവർക്ക് സ്കോളർഷിപ്പിന്​ മത്സരിക്കാം.

കൂടുതൽ വിദ്യാർഥികളെ മത്സരിപ്പിച്ച്​ വിജയിപ്പിക്കുന്ന സ്കൂളുകൾക്കും സമ്മാനങ്ങളുണ്ട്. രജിസ്ട്രേഷന്: exams.talentspire.com/register.aspx. ഇ-മെയിൽ: response@talentspire.com, Web: www.talentspire.com

Tags:    
News Summary - Talent Spire scholarship for students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.