സർവകലാശാലകൾ വിദ്യാർഥി മരണങ്ങൾ ഉടനടി റിപ്പോർട്ട് ചെയ്യണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികളുടെ ആത്മഹത്യകൾ ഉടൻ റിപ്പോർട്ട് ചെയ്യണമെന്ന് സുപ്രീംകോടതി കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നിർദേശം നൽകി. വിദ്യാർഥികളുടെ ആത്മഹത്യാ സംഭവങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ ഉത്തരവ്.

2025 മാർച്ച് 24 ലെ ഉത്തരവിന്റെ തുടർച്ചയായാണ് ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് ഈ നിർദേശങ്ങൾ പുറപ്പെടുവിച്ചത്. ഒരു വിദ്യാർഥി ആത്മഹത്യ ചെയ്താൽ ഉടൻ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നും മരണകാരണങ്ങൾ തിരിച്ചറിയാൻ ഒരു ദേശീയ ടാസ്‌ക് ഫോഴ്‌സ് (എൻ‌.ടി.‌എഫ്) രൂപീകരിക്കണമെന്നും പറഞ്ഞു.

ഐ‌.ഐ.ടികൾ, ഐ‌.ഐ‌.എമ്മുകൾ പോലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ. എൻ‌.ടി.‌എഫിന് നേതൃത്വം നൽകുന്നത് മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് രവീന്ദ്ര ഭട്ടാണ്. പാനലിൽ നിന്ന് ലഭിച്ച ശുപാർശകളുടെ അടിസ്ഥാനത്തിൽ ജസ്റ്റിസ് ഭട്ട് നിർദേശങ്ങൾ പാസാക്കുകയായിരുന്നു.

ഡൽഹി ഐ‌.ഐ.ടിയിലെ രണ്ട് ദലിത് വിദ്യാർഥികളുടെ മരണത്തിൽ എഫ്‌.ഐ‌.ആർ രജിസ്റ്റർ ചെയ്യാൻ വെള്ളിയാഴ്ച കോടതി ഡൽഹി പൊലീസിനോട് നിർദേശിച്ചു. വിദ്യാർഥികൾ ആത്മഹത്യ ചെയ്തുവെന്നാണ് സ്ഥാപനം അവകാശപ്പെടുന്നതെങ്കിലും അവരുടെ മാതാപിതാക്കൾ കൊലപാതകമാണെന്ന് ആരോപിച്ചു. 

Tags:    
News Summary - Supreme Court orders universities to immediately report student deaths

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.