ബ്രിട്ടീഷ് കൗൺസിലിന്‍റെ പിന്തുണയോടെ കേരളത്തിൽ ആദ്യമായി 'അചീവേഴ്സ് ഡയലോഗ്' മേയ് മൂന്നിന്

യു.കെയിലെ ഇന്ത്യൻ സ്റ്റുഡന്റ്സിന്റെയും പൂർവ വിദ്യാർഥികളുടെയും അസ്സോസിയേഷനായ നിസാവു-വും (NISAU UK) ഇന്ത്യയിലെയും യു.എ.ഇ.-ലെയും പ്രമുഖ വിദേശ വിദ്യാഭ്യാസ കൺസൾട്ടൻസിയായ എഡ്‌റൂട്സ് ഇന്റര്നാഷണലും ചേർന്ന് ബ്രിട്ടീഷ് കൗൺസിലിന്‍റെ പിന്തുണയോടെ കേരളത്തിൽ ആദ്യമായി “അച്ചീവേഴ്സ് ഡയലോഗ്” എന്ന വിദ്യാർഥി സംഗമം മേയ് മൂന്ന്, 2025, ശനിയാഴ്ച, കൊച്ചി മാരിയറ്റ് ഹോട്ടലിൽ സംഘടിപ്പിക്കും. പരിപാടി രാവിലെ 10:30-ന് ആരംഭിക്കും.

2025-ലെ ക്യൂ.എസ്. ആഗോള യൂനിവേഴ്സിറ്റി റാങ്കിങ്ങിൽ രണ്ടാമാതുള്ള ഇമ്പീരിയൽ കോളജ് ലണ്ടൻ ഉൾപ്പെടെ 30-തിൽ അധികം പ്രമുഖ യുകെ സർവകലാശാലകളുടെ പ്രതിനിധികൾ ചടങ്ങിൽ പങ്കെടുക്കും. ഒപ്പം ഡോ. ശശി തരൂർ എം.പി., നിസവു അധ്യക്ഷയും യു.കെ അന്താരാഷ്ട്ര ഹയർ എജ്യുകേഷൻ കമീഷണറുമായ സനം അറോറ അടക്കം വിദേശ പഠനത്തിലൂടെ ജീവിതത്തിൽ തിളക്കമാർന്ന വിജയം കൈവരിച്ചവരുമായി സംവദിക്കാനുള്ള അവസരവും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഉണ്ടായിരിക്കുന്നതാണ്.

കൂടാതെ, വിവിധ സ്‌കോളർഷിപ്പുകൾ, ഇന്റേൺഷിപ്പുകൾ, യു.കെ ക്യാംപസ് ലൈഫ്, IELTS, അഡ്മിഷൻ-വീസ നടപടി ക്രമങ്ങൾ എന്നിവയെ കുറിച്ചും സംശയ നിവാരണം നടത്താവുന്നതാണ്. ബ്രിട്ടീഷ് കൗൺസിൽ സെർട്ടിഫൈ ചെയ്ത പ്രൊഫഷണലുകളുടെ വ്യക്തിഗത കരിയർ ഗൈഡൻസ് സേവനവും ലഭ്യമാണ്. തുടർന്ന് നടക്കുന്ന വിദഗ്ധരുടെ പാനൽ ചർച്ചയിലും ഇന്ററാക്ടിവ് സെഷനിലും പങ്കെടുക്കാവുന്നതാണ്.

മുൻകൂട്ടി സ്ലോട്ട് ബുക്ക് ചെയ്യുന്നവർക്കാണ് പ്രവേശനം. ഫ്രീ രജിസ്ട്രേഷനായി ബന്ധപ്പെടൂ: 9946 755 33

Tags:    
News Summary - support of the British Council, the first 'Achievers Dialogue' in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.