ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപുലേഷൻ സയൻസസിൽ പഠിക്കാം

കൽപിത സർവകലാശാലയായ മുംബൈ ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപുലേഷൻ സയൻസസ് (ഐ.ഐ.പി.എസ്) 2024-25 അധ്യയന വർഷത്തെ വിവിധ പി.ജി, പിഎച്ച്.ഡി പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനം www.iipsindia.ac.inൽ ലഭിക്കും.

കോഴ്സുകൾ: (എം.എ/എം.എസ് സി)-പോപുലേഷൻ സ്റ്റഡീസ്. രണ്ടുവർഷം. 35 സീറ്റ്. പ്രതിമാസ ഫെലോഷിപ് 5000 രൂപ. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ 55 ശതമാനം മാർക്കിൽ കുറയാതെ ബിരുദം. (സംവരണ വിഭാഗങ്ങൾക്ക് 50 ശതമാനം മതി). പ്രായപരിധി 25.

എം.എസ് സി-ബയോസ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഡെമോഗ്രഫി, രണ്ടുവർഷം, 35 സീറ്റ്. ഫെലോഷിപ് 5000 രൂപ. യോഗ്യത: ബി.എ/ബി.എസ് സി (ബയോ സ്റ്റാറ്റിസ്റ്റിക്സ്/ഹെൽത്ത് സ്റ്റാറ്റിസ്റ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ്). 55 ശതമാനം മാർക്കിൽ (സംവരണ വിഭാഗത്തിന് 50 ശതമാനം) വിജയിക്കണം. പ്രായപരിധി 25 വയസ്സ്.

എം.എസ് സി-സർവേ റിസർച് ആൻഡ് ഡേറ്റ അനലിറ്റിക്സ്, രണ്ടുവർഷം, 40 സീറ്റ്. ഫെലോഷിപ് 5000 രൂപ. യോഗ്യത: ബിരുദം (സ്റ്റാറ്റിസ്റ്റിക്സ്/ബയോ സ്റ്റാറ്റിസ്റ്റിക്സ്/മാത്തമാറ്റിക്സ്/പോപുലേഷൻ സ്റ്റഡീസ്/ഡെമോഗ്രഫി/ഓപറേഷൻ റിസർച്/സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് കമ്പ്യൂട്ടിങ്/ബിഗ് ഡേറ്റ ആൻഡ് അനലിറ്റിക്സ്) അല്ലെങ്കിൽ ബി.ഇ/ബി.ടെക്/ബി.സി.എ/ബി.എസ് സി (​ഐ.ടി) 55 ശതമാനം മാർക്കിൽ (സംവരണ വിഭാഗങ്ങൾക്ക് 50 ശതമാനം) കുറയാതെ വിജയിച്ചിരിക്കണം.

മുകളിലെ കോഴ്സുകൾക്കെല്ലാം അവസാനവർഷ ബിരുദ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം. പിഎച്ച്.ഡി-പോപുലേഷൻ സ്റ്റഡീസ്. യോഗ്യതാ മാനദണ്ഡങ്ങളും ഫെലോഷിപ് വ്യവസ്ഥകളും വിജ്ഞാപനത്തിലുണ്ട്.

രജിസ്ട്രേഷൻ ഫീസ് 1000 രൂപ. ഒ.ബി.സി നോൺ ക്രീമിലെയർ ഇ.ഡബ്ല്യു.എസ് വിഭാഗത്തിന് 500 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി 250 രൂപ. ഓൺലൈനായി ഏപ്രിൽ 30 വരെ അപേക്ഷിക്കാം. ജൂൺ 30നാണ് പ്രവേശന പരീക്ഷ.

Tags:    
News Summary - Study at International Institute for Population Sciences

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.