എസ്.എസ്.എൽ.സി പൊതുപരീക്ഷ മാർച്ച് 4 മുതൽ 25 വരെ; ഹയർ സെക്കൻഡറി മാർച്ച് 1 മുതൽ 26 വരെ

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പൊതുപരീക്ഷ തീയതികൾ പ്രഖ്യാപിച്ചു. എസ്.എസ്.എൽ.സി പൊതുപരീക്ഷ മാർച്ച് 4 മുതൽ മാർച്ച് 25 വരെയും ഹയർ സെക്കൻഡറി മാർച്ച് 1 മുതൽ 26 വരെയും നടക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. 

2024 ലെ എസ്.എസ്.എൽ.സി. പരീക്ഷ സമയക്രമം

ഐ.ടി. മോഡൽ പരീക്ഷ 2024 ജനുവരി 17 മുതൽ ജനുവരി 29 വരെ (9 ദിവസം)

ഐ.ടി. പരീക്ഷ - 2024 ഫെബ്രുവരി 1 മുതൽ 14 വരെ (10 ദിവസം)

എസ്.എസ്.എൽ.സി. മോഡൽ പരീക്ഷ - 2024 ഫെബ്രുവരി 19 മുതൽ ഫെബ്രുവരി 23 വരെ

(5 ദിവസം)

എസ്.എസ്.എൽ.സി. പരീക്ഷ - 2024 മാർച്ച് 4 മുതൽ മാർച്ച് 25 വരെ

എസ്.എസ്.എൽ.സി. മൂല്യനിർണ്ണയ ക്യാമ്പ് - 2024 ഏപ്രിൽ 3 മുതൽ ഏപ്രിൽ 17 വരെ

എസ്.എസ്.എൽ.സി. പരീക്ഷ ടൈംടേബിൾ

2024 മാർച്ച് 4 തിങ്കളാഴ്ച രാവിലെ 9.30 മുതൽ 11.15 വരെ ഫസ്റ്റ് ലാംഗ്വേജ് പാർട്ട് 1

മാർച്ച് 6 ബുധനാഴ്ച രാവിലെ 9.30 മുതൽ 12.15 വരെ ഇംഗ്ലീഷ്

മാർച്ച് 11 തിങ്കളാഴ്ച രാവിലെ 9.30 മുതൽ 12.15 വരെ ഗണിതം

മാർച്ച് 13 ബുധനാഴ്ച രാവിലെ 9.30 മുതൽ 11.15 വരെ ഫസ്റ്റ് ലാംഗ്വേജ് പാർട്ട് 2

മാർച്ച് 15 വെള്ളിയാഴ്ച രാവിലെ 9.30 മുതൽ 11.15 വരെ ഫിസിക്‌സ്

മാർച്ച് 18 തിങ്കളാഴ്ച രാവിലെ 9.30 മുതൽ 11.15 വരെ ഹിന്ദി/ജനറൽ നോളജ്

മാർച്ച് 20 ബുധനാഴ്ച രാവിലെ 9.30 മുതൽ 11.15 വരെ കെമിസ്ട്രി

മാർച്ച് 22 വെള്ളിയാഴ്ച രാവിലെ 9.30 മുതൽ 11.15 വരെ ബയോളജി

മാർച്ച് 25 തിങ്കളാഴ്ച രാവിലെ 9.30 മുതൽ 12.15 വരെ സോഷ്യൽ സയൻസ്

ഒന്നും രണ്ടും വർഷ ഹയർ സെക്കണ്ടറി മാതൃകാ പരീക്ഷകൾ 2024 ഫെബ്രുവരി 15 മുതൽ 21 വരെ നടത്തും. 2024 ലെ ഹയർ സെക്കണ്ടറി രണ്ടാം വർഷ പ്രായോഗിക പരീക്ഷകൾ 2024 ജനുവരി 22 ന് ആരംഭിക്കും. പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷ ഒക്‌ടോബർ 9, 10, 11, 12, 13 തീയതികളിലായി നടത്തും.

Tags:    
News Summary - SSLC public examination from March 4 to March 25

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.