എസ്​.എസ്​.എൽ.സി പരീക്ഷ നാളെ പൂർത്തിയാകും

തി​രു​വ​ന​ന്ത​പു​രം: എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ ബു​ധ​നാ​ഴ്ച​യും ഒ​ന്നും ര​ണ്ടും വ​ർ​ഷ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, വി.​എ​ച്ച്.​എ​സ്.​ഇ പ​രീ​ക്ഷ​ക​ൾ വ്യാ​ഴാ​ഴ്ച​യും പൂ​ർ​ത്തി​യാ​കും. എ​സ്.​എ​സ്.​എ​ൽ.​സി ഉ​ത്ത​ര​ക്ക​ട​ലാ​സ്​ മൂ​ല്യ​നി​ർ​ണ​യം സം​സ്ഥാ​ന​ത്തെ 70 ക്യാ​മ്പു​ക​ളി​ലാ​യി ഏ​പ്രി​ൽ മൂ​ന്ന്​ മു​ത​ൽ 26 വ​രെ ന​ട​ക്കും. പ​തി​നെ​ട്ടാ​യി​ര​ത്തോ​ളം അ​ധ്യാ​പ​ക​ർ പ​​ങ്കെ​ടു​ക്കും. മൂ​ല്യ​നി​ർ​ണ​യ ക്യാ​മ്പു​ക​ൾ​ക്ക് സ​മാ​ന്ത​ര​മാ​യി ടാ​ബു​ലേ​ഷ​ൻ ജോ​ലി​ക​ൾ ഏ​പ്രി​ൽ അ​ഞ്ചി​ന്​ പ​രീ​ക്ഷ​ഭ​വ​നി​ൽ ആ​രം​ഭി​ക്കും.

മേ​യ്​ ര​ണ്ടാം​വാ​രം ഫ​ലം പ്ര​ഖ്യാ​പി​ക്കും. 4,19,362 പേ​രാ​ണ്​ എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ എ​ഴു​തി​യ​ത്. ഇ​തി​ൽ 2,13,801 ആ​ൺ​കു​ട്ടി​ക​ളും 2,05,561 പെ​ൺ​കു​ട്ടി​ക​ളു​മാ​ണ്. 4,25,361 വി​ദ്യാ​ർ​ഥി​ക​ൾ​ ഒ​ന്നും 4,42,067 പേ​ർ ര​ണ്ടും വ​ർ​ഷ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ എ​ഴു​തു​ന്നു​ണ്ട്​. ഏ​പ്രി​ൽ മൂ​ന്നി​ന്​ ത​ന്നെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി മൂ​ല്യ​നി​ർ​ണ​യം ആ​രം​ഭി​ക്കും.

80 ക്യാ​മ്പു​ക​ളി​ൽ ന​ട​ക്കു​ന്ന മൂ​ല്യ​നി​ർ​ണ​യ​ത്തി​ൽ 25,000 അ​ധ്യാ​പ​ക​​ർ പ​​ങ്കെ​ടു​ക്കും. ഏ​പ്രി​ൽ മൂ​ന്നി​ന്​ ത​ന്നെ വി.​എ​ച്ച്.​എ​സ്.​ഇ മൂ​ല്യ​നി​ർ​ണ​യം ആ​രം​ഭി​ക്കും. ഒ​ന്ന്​ മു​ത​ൽ ഒ​മ്പ​ത്​ വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ പ​രീ​ക്ഷ​യും വ്യാ​ഴാ​ഴ്ച പൂ​ർ​ത്തി​യാ​കും. 31ന്​ ​സ്കൂ​ളു​ക​ൾ മ​ധ്യ​വേ​ന​ല​വ​ധി​ക്കാ​യി അ​ട​ക്കും.

Tags:    
News Summary - SSLC exam will be completed tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.