കൈറ്റ് വിക്ടേഴ്സില്‍ എസ്.എസ്.എല്‍.സി ക്ലാസുകൾ നാളെ​ പൂർത്തിയാകും

തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്സ് വഴിയുള്ള ഫസ്റ്റ്ബെല്‍ 2.0 ഡിജിറ്റല്‍ ക്ലാസുകളില്‍ പത്താം ക്ലാസുകളുടെ സംപ്രേക്ഷണം തിങ്കളാഴ്ച പൂർത്തിയാകും. പൊതുവിഭാഗത്തിന് പുറമെ പ്രത്യേകമായുള്ള ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ ഒരാഴ്ച കൂടി തുടരും.

തുടർന്ന് പത്താം ക്ലാസിലെ പൊതുപരീക്ഷ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാന്‍ കുട്ടികളെ സജ്ജമാക്കുന്ന പ്രത്യേക റിവിഷന്‍ ക്ലാസുകള്‍ ഫെബ്രുവരി 14 മുതല്‍ സംപ്രേക്ഷണം ആരംഭിക്കുമെന്ന് കൈറ്റ് സി.ഇ.ഒ കെ. അന്‍‍വർ സാദത്ത് അറിയിച്ചു. ഓരോ വിഷയവും അര മണിക്കൂർ ദൈ‍ർഘ്യമുള്ള ശരാശരി മൂന്നു ക്ലാസുകളായാണ് റിവിഷന്‍ സജ്ജീകരിച്ചിരിക്കുന്നത്.

ഇതോടൊപ്പം എം.പി3 ഫോ‍ർമാറ്റിലുള്ള ഒരു മണിക്കൂർ ദൈർഘ്യമുള്ള, റേഡിയോ പ്രോഗ്രാം കേള്‍ക്കുന്ന പ്രതീതിയില്‍ പലതവണ കുട്ടികള്‍ക്ക് കേട്ടുപഠിക്കാന്‍ സഹായകമാകുന്ന ഓഡിയോ ബുക്കുകളും കൈറ്റ് പുറത്തിറക്കും. മാർച്ച് ആദ്യവാരം തത്സമയ സംശയ നിവാരണത്തിനായി ലൈവ് ഫോണ്‍-ഇൻ പരിപാടികളും സംപ്രേക്ഷണം ചെയ്യും. മുഴുവന്‍ ക്ലാസുകളും firstbell.kite.kerala.gov.in എന്ന പോർട്ടലില്‍ ലഭ്യമാണ്.

Tags:    
News Summary - SSLC classes at Kite Victors will be completed tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT