ന്യൂഡൽഹി: സ്റ്റാഫ് സെലക്ഷൻ കമീഷന്റെ മൾട്ടിടാസ്കിങ് (സാങ്കേതിക ഇതര) പരീക്ഷകൾ ഹിന്ദി, ഇംഗ്ലീഷ് കൂടാതെ മലയാളം ഉൾപ്പെടെ 13 പ്രാദേശിക ഭാഷകളിൽകൂടി നടത്താൻ കേന്ദ്ര സർക്കാർ അനുമതി നൽകി. കേന്ദ്ര പേഴ്സനൽ മന്ത്രാലയം സഹമന്ത്രി ജിതേന്ദ്ര സിങ് ആണ് ഇക്കാര്യം അറിയിച്ചത്.
ദക്ഷിണേന്ത്യയിലെ വിദ്യാർഥികൾ ഏറെക്കാലമായി ആവശ്യപ്പെട്ടു വരുന്ന കാര്യമാണിത്. മലയാളം, അസമീസ്, ബംഗാളി, ഗുജറാത്തി, മറാത്തി, കന്നട, തമിഴ്, തെലുഗു, ഒഡിയ, ഉർദു, പഞ്ചാബി, മണിപ്പൂരി, കൊങ്കിണി എന്നീ ഭാഷകളിൽ ഇനി പരീക്ഷ എഴുതാം.
ഈ ഭാഷകൾകൂടി ഉൾപ്പെടുത്തി നടത്തുന്ന ആദ്യ മൾട്ടിടാസ്കിങ് പരീക്ഷ മേയ് രണ്ടിന് പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.