കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ ഈ അധ്യയനവര്‍ഷം ബി.എ ബി.എഡ് കോഴ്സ് ആരംഭിക്കുമെന്ന് വൈസ് ചാന്‍സലര്‍ പ്രഫ. കെ.കെ. ഗീതാകുമാരി അറിയിച്ചു. നാഷനല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എജുക്കേഷന്‍ (എന്‍.സി.ടി.ഇ.) ഇതുസംബന്ധിച്ച് സര്‍വ്വകലാശാലക്ക് ലെറ്റര്‍ ഓഫ് ഇന്റന്റ് നൽകിയ പശ്ചാത്തലത്തില്‍ സിന്‍ഡിക്കേറ്റ് യോഗമാണ് ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജുക്കേഷന്‍ പ്രോഗ്രാമുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്.
13 വിഷയങ്ങളിലാണ് ബി.എ.ബി.എഡ് പ്രോഗ്രാമുകള്‍ ആരംഭിക്കുക. ആകെ 50 സീറ്റുണ്ടാവും. സംസ്കൃതം, ജനറല്‍, സംസ്കൃതം സാഹിത്യം, സംസ്കൃതം വേദാന്തം, സംസ്കൃതം വ്യാകരണം, സംസ്കൃതം ന്യായം, ഇംഗ്ലീഷ്, ഹിന്ദി, മലയാളം, ഹിസ്റ്ററി, ജ്യോഗ്രഫി, ഫിലോസഫി, സോഷ്യോളജി, സൈക്കോളജി വിഷയങ്ങളില്‍ കോഴ്സ് ആരംഭിക്കാനാണ് സിന്‍ഡിക്കേറ്റ് യോഗം അനുമതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.