കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയുടെ വിവിധ പ്രാദേശിക കേന്ദ്രങ്ങളില്‍ ഈ അധ്യയനവര്‍ഷം പുതിയ പി.ജി, നാലുവര്‍ഷ ബിരുദം, ഡിപ്ലോമ കോഴ്സുകള്‍ ആരംഭിക്കുമെന്ന് സര്‍വകലാശാല അറിയിച്ചു. പന്മന പ്രാദേശിക കേന്ദ്രത്തില്‍ ഡിപ്ലോമ ഇന്‍ ട്രാൻസ്ലേഷന് ആന്‍ഡ് ഓഫിസ് പ്രൊസീഡിങ്സ് ഇന്‍ ഹിന്ദി പ്രോഗ്രാം ഈ അധ്യയനവര്‍ഷം ആരംഭിക്കും. 20 സീറ്റുണ്ടാവും. കഴിഞ്ഞ വര്‍ഷം വിജ്ഞാപനംചെയ്ത എല്ലാ യു.ജി, പി.ജി, പ്രോഗ്രാമുകളിലേക്കും ഈ വര്‍ഷവും പ്രവേശനം ഉണ്ടാകും.
കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തില്‍ പുതുതായി സംസ്കൃതം സാഹിത്യം, ഉറുദു എന്നിവയില്‍ നാലുവര്‍ഷ ബിരുദ കോഴ്സുകള്‍ ആരംഭിക്കും. കഴിഞ്ഞ വര്‍ഷം വിജ്ഞാപനം ചെയ്ത എല്ലാ യു.ജി പ്രോഗ്രാമുകളും ഫിലോസഫി ഒഴികെയുള്ള പി.ജി പ്രോഗ്രാമുകളും തുടരും. തിരുവനന്തപുരം പ്രാദേശിക കേന്ദ്രത്തില്‍ സംസ്കൃതം സാഹിത്യത്തില്‍ പി.ജി പ്രോഗ്രാമും സംസ്കൃതം വേദാന്തത്തില്‍ നാലുവര്‍ഷ ബിരുദ പ്രോഗ്രാമും തുടങ്ങും. നിലവിലുള്ള പി.ജി പ്രോഗ്രാമുകള്‍ക്ക് മാറ്റമില്ല.
പയ്യന്നൂര്‍ പ്രാദേശിക കേന്ദ്രത്തില്‍ കഴിഞ്ഞ വര്‍ഷം വിജ്ഞാപനം ചെയ്ത എല്ലാ യു.ജി, പി.ജി പ്രോഗ്രാമുകള്‍ക്കും പുറമെ സംസ്കൃതം വേദാന്തം, സംസ്കൃതം വ്യാകരണം, ഹിസ്റ്ററി, ഫിലോസഫി എന്നിവയില്‍ പുതിയ പി.ജി പ്രോഗ്രാമുകളും ആരംഭിക്കുമെന്ന് സര്‍വകലാശാല അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.