നെയ്യാറ്റിന്‍കര പോളിടെക്നിക് കോളജില്‍ സ്പോട്ട് അഡ്മിഷന്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കര സര്‍ക്കാര്‍ പോളിടെക്നിക് കോളജിലെ ഒന്നാം വര്‍ഷ ഡിപ്ലോമ പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് ഈമാസം 11ന് സ്പോട്ട് അഡ്മിഷന്‍ നടക്കും. സ്ട്രീം ഒന്നിലെ സ്പോട്ട് രജിസ്ട്രേഷന്‍ രാവിലെ 9.30 മുതല്‍ 10 വരെയും സ്ട്രീം രണ്ടിലെ സ്പോട്ട് രജിസ്ട്രേഷന്‍ ഉച്ചക്ക് 1.30 മുതല്‍ രണ്ട് വരെയുമാണ്.

സ്ട്രീം ഒന്നില്‍ രാവിലെ 10.30ന് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട അംഗപരിമിതര്‍, ധീവര, ടി.എച്ച്.എസ്.എൽ.സി സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍, വി.എച്ച്.എസ്.ഇ (ബയോമെഡിക്കല്‍ എക്യുപ്മെന്റ്) സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും, രാവിലെ 11ന് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട 20,000 റാങ്ക് വരെയുള്ള എല്ലാ വിഭാഗക്കാര്‍ക്കും, ഉച്ചക്ക് 12ന് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട 20,001 മുതല്‍ 40,000 റാങ്ക് വരെയുള്ള എല്ലാ വിഭാഗക്കാര്‍ക്കും പ്രവേശനം നടക്കും.

സ്ട്രീം രണ്ടില്‍ ഉച്ചക്ക് രണ്ടിന് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട സി.എ.ബി.എം അഡ്മിഷന്‍ എടുക്കാന്‍ താത്പര്യമുള്ള ധീവര, കുശവന്‍, വി.എച്ച്.എസ്.ഇ വിഭാഗങ്ങളിലുള്‍പ്പെട്ടവര്‍ക്കും, ഉച്ചക്ക് 2.30ന് സി.എ.ബി.എമ്മില്‍ അഡ്മിഷന്‍ എടുക്കാന്‍ താത്പര്യമുള്ള റാങ്ക് 30,000 വരെയുള്ള എല്ലാ വിഭാഗക്കാര്‍ക്കും, മൂന്നിന് സി.എ.ബി.എമ്മിൽ അഡ്മിഷന്‍ എടുക്കാന്‍ താത്പര്യമുള്ള 30,001 റാങ്ക് മുതലുള്ള എല്ലാ വിഭാഗക്കാര്‍ക്കും പ്രവേശനം നടക്കും.

പങ്കെടുക്കുന്നവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. പ്രവേശനം നേടുന്ന, വാര്‍ഷിക വരുമാനം ഒരുലക്ഷം രൂപ വരെയുള്ളവര്‍ 1,000 രൂപയും മറ്റുള്ളവര്‍ 3,995 രൂപയും ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് വഴി ഒടുക്കണമെന്നും പ്രിന്‍സിപ്പാള്‍ അറിയിച്ചു.

Tags:    
News Summary - Spot Admission in Neyyattinkara Polytechnic College

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.