കോഴിക്കോട്: ഇന്റർനാഷണൽ ക്വിസ്സിങ് അസോസിയേഷൻ ഏഷ്യ ചാപ്റ്ററുമായി സഹകരിച്ച് സൂപ്പർ സിക്സ് സ്‌പോട്‌സ് അവതരിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ സ്പോർട്സ് ക്വിസ് നവംബറിൽ ആരംഭിക്കുന്നു. വോയിസ് ഓഫ് ക്രിക്കറ്റ് എന്നറിയപ്പെടുന്ന ഇന്ത്യൻ കമന്റേറ്റർ ഹർഷ ഭോഗ്ലെ ക്വിസ് മാസ്റ്ററായി എത്തുന്ന ഈ മത്സരത്തിൽ ആറാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് രണ്ട് പേരടങ്ങുന്ന ടീമായി പങ്കെടുക്കാം. ഒരു സ്കൂളിൽ നിന്ന് പരമാവധി അഞ്ച് ടീമുകൾക്ക് മത്സരിക്കാം.
വിജയികളാവുന്ന സ്‌കൂളുകൾക്ക് സ്പോർട്സ് വികസനത്തിനായി ഒരു കോടി രൂപ സമ്മാനമായി ലഭിക്കും. ഫൈനലിൽ പ്രവേശിക്കുന്ന ടീമുകൾക്ക് ലോകത്തെവിടെയെങ്കിലും നടക്കുന്ന ഒരു കായിക മത്സരം സൗജന്യമായി കാണുവാനുള്ള അവസരം ലഭിക്കും. കൂടാതെ ആപ്പിൾ ലാപ്‌ടോപ്പുകൾ ഉൾപ്പടെ മറ്റ് നിരവധി സമ്മാനങ്ങളും ലഭിക്കും.
ലോകത്തെ ഏറ്റവും വലിയ ക്വിസ് ഫെസ്റ്റിവലിലുള്ള റെക്കോർഡ് സ്വന്തമാക്കിയ ക്യൂ ഫാക്ടറിയാണ് കോഴിക്കോട് മത്സരം നിയന്ത്രിക്കുന്നത്. രജിസ്‌ട്രേഷൻ സൗജന്യമാണ്. www.ultimatesportsquiz.com വഴിയാണ് രജിസ്റ്റർ ചെയ്യണ്ടത്. അവസാന തീയതി ഒക്ടോബർ 15.
കേരളത്തിൽ കോഴിക്കോട്, കൊച്ചി തിരുവനന്തപുരം എന്നിവിടങ്ങളിൽ വേദികളുണ്ടാവും. നവംബറിലാണ് ആദ്യ ഘട്ട മത്സരം. കൂടുതൽ വിവരങ്ങൾക്ക്: 70125 69672 എന്ന നമ്പറിലോ ക്യൂ ഫാക്ടറിയുടെ ഫേസ്ബുക്, ഇൻസ്റ്റാഗ്രാം പേജുകളിലോ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.