സാമൂഹ്യനീതിവകുപ്പിന്‍റെ ഭിന്നശേഷി വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് വൈകുന്നു

പാലക്കാട്: ഭിന്നശേഷി വിദ്യാർഥികൾക്കായി സാമൂഹ്യനീതിവകുപ്പ് നൽകിവരുന്ന സ്കോളർഷിപ്പ് തുകയുടെ വിതരണം വൈകുന്നു. നിവേദനങ്ങൾക്കൊടുവിൽ തുക നൽകാൻ ഉത്തരവായെങ്കിലും സാങ്കേതിക തകരാർ മൂലമാണ് വിതരണം തടസ്സപ്പെടുന്നതെന്ന് അധികൃകർ പറയുന്നു.

36,000 രൂപയിൽ താഴെ വാർഷികവരുമാനമുള്ള കുടുംബങ്ങളിലെ ഭിന്നശേഷി വിദ്യാർഥികൾക്കാണ് സാമൂഹ്യനീതിവകുപ്പ് സ്കോളർഷിപ്പ് നൽകിവരുന്നത്.

2022-23 അധ്യയനവർഷത്തെ സാമൂഹ്യനീതിവകുപ്പിന്റെ ഭിന്നശേഷി സ്കോളർഷിപ്പ് ലഭിക്കേണ്ടത് 2023 മാർച്ചിലാണ്. എന്നാൽ ഒരുവർഷത്തിന് ശേഷമാണ് തുക വിതരണം ചെയ്യാൻ ഉത്തരവിറങ്ങിയത്. ഒരുവർഷം കഴിഞ്ഞ് 2024 മാർച്ചിൽ ഇറങ്ങിയപ്പോൾ ജീവനക്കാർ തിരഞ്ഞെടുപ്പിന്റെ തിരക്കിലായെന്നാണ്‌ തദ്ദേശസ്ഥാപന അധികൃതർ ബന്ധപ്പെട്ട അധ്യാപകരോട് പറഞ്ഞത്. 

Tags:    
News Summary - Social justice department's scholarship for differently-abled students is delayed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.