'സ്നേഹപൂർവം' സ്കോളർഷിപ് അപേക്ഷ ഇന്നുമുതൽ

തിരൂർ: സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിൽ പ്രഫഷനൽ കോഴ്സുകൾ ഉൾപ്പെടെയുള്ള ബിരുദതലത്തിൽ വരെ പഠിക്കുന്ന, മാതാപിതാക്കളിലൊരാളോ ഇരുവരുമോ മരണമടഞ്ഞതും നിർധനരുമായ കുടുംബത്തിലെ കുട്ടികൾക്കായി സാമൂഹിക സുരക്ഷ മിഷൻ നടപ്പാക്കുന്ന ധന സഹായ പദ്ധതിയായ സ്നേഹപൂർവം സ്കോളർഷിപ്പിന് 2022 -23 അധ്യയന വർഷത്തെ അപേക്ഷകൾ ബുധനാഴ്ച മുതൽ സമർപ്പിക്കാം. അപേക്ഷകർ പഠിക്കുന്ന സ്ഥാപന മേധാവി മുഖേന അപേക്ഷിക്കേണ്ടതിനാൽ നേരിട്ടുള്ള അപേക്ഷകൾ പരിഗണിക്കില്ല.

ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 12. അഞ്ചു വയസ്സിന് താഴെയുള്ള വിദ്യാർഥികൾക്കും ഒന്നു മുതൽ അഞ്ചാം തരം വരെ പഠിക്കുന്നവർക്കും വർഷത്തിൽ 3000വും, ആറുമുതൽ 10 വരെ ക്ലാസുകളിലുള്ളവർക്ക് വർഷത്തിൽ 5000വും പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾക്ക് വർഷത്തിൽ 7500 രൂപയും ബിരുദം, പ്രഫഷനൽ ബിരുദ വിദ്യാർഥികൾക്ക് വർഷത്തിൽ 10,000 രൂപയും ലഭിക്കും.

കുട്ടിയുടെ ആധാർ കാർഡ്, മാതാവിന്റെയോ പിതാവിന്റെയോ മരണ സർട്ടിഫിക്കറ്റ്, കോർ ബാങ്കിങ്ങുള്ള ബാങ്കിൽ ജീവിച്ചിരിക്കുന്ന രക്ഷിതാവിന്റെയും കുട്ടിയുടെ പേരിലുള്ള ജോയന്റ് അക്കൗണ്ടിന്റെ പാസ്ബുക്ക്, ബി.പി.എൽ റേഷൻ കാർഡ്, അത് ഇല്ലാത്തവർ ഗ്രാമപ്രദേശങ്ങളിലുള്ളവരാണെങ്കിൽ 20,000 രൂപ വരെയുള്ളതും നഗരപ്രദേശങ്ങളിലുള്ളവരാണെങ്കിൽ 22,375 രൂപ വരെയുള്ളതുമായ വരുമാന സർട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പികൾ അപേക്ഷയോടൊപ്പം വെക്കണം.

Tags:    
News Summary - snehapoorvam scholarship application invited

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.