പ്രതീകാത്മക ചിത്രം
പാലക്കാട്: പ്രമുഖ നീറ്റ് എൻട്രൻസ് കോച്ചിങ്ങ് സ്ഥാപനമായ ഷഹീൻ ഗ്രൂപ്പും പത്തിരിപ്പാല മൗണ്ട് സീന വിദ്യാഭ്യാസ ഗ്രൂപ്പും സംയുക്തമായി പെൺകുട്ടികൾക്കായി ആരംഭിച്ച ഇന്റഗ്രേറ്റഡ് റസിഡൻഷ്യൽ നീറ്റ് കോച്ചിങ്ങ് സ്കൂളിലേക്ക് പത്താം ക്ലാസ്സിൽ പഠിക്കുന്ന പെൺകുട്ടികൾക്കായി സ്കോളർഷിപ് , അഭിരുചി നിർണ്ണയ പരീക്ഷ സംഘടിപ്പിക്കുന്നു.
ഒക്ടോബർ 11 ശനിയാഴ്ച രാവിലെ 10മുതൽ 12.30വരെ കേരളത്തിലെ 12 ജില്ലകളിലാണ് പരീക്ഷ.പരീക്ഷയിൽ മികവ് കാണിക്കുന്നവർക്ക് CBSE,STATE സിലബസുകളിൽ 2026 അക്കാദമിക് വർഷത്തിൽ റസിഡൻഷ്യൽ സൗകര്യത്തോടെ ഇന്റഗ്രേറ്റഡ് നീറ്റ് കോച്ചിങ്ങിനു ഉയർന്ന സ്കോളർഷിപ്പോടെ പഠിക്കാൻ അവസരംലഭിക്കുന്നതാണ്.
താൽപ്പര്യമുള്ളവർ ഒക്ടോബർ അഞ്ചിനുള്ളിൽ രജിസ്റ്റർ ചെയ്യുക. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും വിളിക്കുക : 9074617747,8921679813
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.