കുട്ടികളില്ലാത്ത ഏഴ് വി.എച്ച്.എസ്.ഇ ബാച്ചുകൾ മലബാറിലേക്ക് മാറ്റി

തിരുവനന്തപുരം: തുടർച്ചയായ രണ്ടു വർഷം 15ൽ താഴെ കുട്ടികൾ/ ഒരു വിദ്യാർഥിയും പ്രവേശനം നേടാത്ത ഏഴ് വൊക്കേഷനൽ ഹയർസെക്കൻഡറി (വി.എച്ച്.എസ്.ഇ) ബാച്ചുകൾ കൂടുതൽ അപേക്ഷകരുള്ള വടക്കൻ ജില്ലകളിലെ സർക്കാർ സ്കൂളുകളിലേക്ക് മാറ്റി സർക്കാർ ഉത്തരവ്.

ബാച്ചുകൾക്കുവേണ്ടി സൃഷ്ടിച്ച തസ്തികകൾ സഹിതം മാറ്റിയാണ് ഉത്തരവ്. ബാച്ച് മാറ്റുന്നതുമൂലം ക്ലാസെടുക്കുന്നതിന് ഇൗ അധ്യയനവർഷത്തേക്ക് മാത്രമേ ഗെസ്റ്റ് അധ്യാപകരെ നിയമിക്കാവൂവെന്നും വ്യവസ്ഥയുണ്ട്. 2020-'21, '21-'22 വർഷങ്ങളിൽ കുട്ടികൾ കുറഞ്ഞ സ്കൂളുകളിൽനിന്നാണ് ബാച്ചുകൾ മാറ്റുന്നത്. നിലവിൽ ബാച്ചുള്ള സ്കൂൾ, എൻ.എസ്.ക്യു.എഫ് ജോബ് റോൾ, ബാച്ച് മാറ്റി അനുവദിക്കുന്ന സ്കൂൾ എന്ന ക്രമത്തിൽ:

1.ജി.വി.എച്ച്.എസ്.എസ് (ഡഫ്) കുന്നംകുളം, ബ്യൂട്ടി തെറപ്പി, കോഴിക്കോട് നടക്കാവ് ജി.വി.എച്ച്.എസ്.എസ്, 2. ജി.വി.എച്ച്.എസ്.എസ് (ഡഫ്), സെൽഫ് എംേപ്ലായ്ഡ് ടെയ്ലർ, ബത്തേരി ഗവ. സർവജന വി.എച്ച്.എസ്.എസ്, 3. ജി.വി.എച്ച്.എസ്.എസ് പുറമറ്റം, അക്കൗണ്ട്സ് എക്സിക്യുട്ടിവ്, പാലക്കാട് അഗളി ജി.വി.എച്ച്.എസ്.എസ്, 4. ജി.വി.എച്ച്.എസ്.എസ് പുറമറ്റം, അസി. ഒാഫ്സെറ്റ് പ്രിൻറിങ് ഒാപറേറ്റർ, പാലക്കാട് കൊപ്പം ജി.വി.എച്ച്.എസ്.എസ്, 5. ജി.വി.എച്ച്.എസ്.എസ് പുളിങ്ങോം, ഡ്രാഫ്റ്റ്സ് മാൻ, മലപ്പുറം ചെട്ടിയാംകിണർ ജി.വി.എച്ച്.എസ്.എസ്, 6. ജി.വി.എച്ച്.എസ്.എസ് ഇലന്തൂർ, ഡിസ്ട്രിബ്യൂഷൻ ലൈൻമാൻ, കോഴിക്കോട് ഒാർക്കാേട്ടരി കെ.കെ.എം.ജി.വി.എച്ച്.എസ്.എസ്, 7.പട്ടാഴി ജി.വി.എച്ച്.എസ്.എസ്, ഓഫിസ് ഒാപറേഷൻ എക്സിക്യുട്ടിവ്, മലപ്പുറം എടവണ്ണ എസ്.എച്ച്.എം ജി.വി.എച്ച്.എസ്.എസ്.

Tags:    
News Summary - Seven VHSE batches were shifted to Malabar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.