കർണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. സി.എൻ. അശ്വത് നാരായൺ

കർണാടകയിൽ മൂന്നു മാസത്തിനകം ഏഴു സർവകലാശാലകൾ

ബംഗളൂരു: സംസ്ഥാനത്ത് മൂന്നു മാസത്തിനകം ഏഴു പുതിയ സർവകലാശാലകളുടെ പ്രഖ്യാപനം ഉണ്ടാകുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. സി.എൻ. അശ്വത് നാരായൺ പറഞ്ഞു.

ദാവൻഗരെ പഞ്ചമശാലി മഠത്തിൽ നടന്ന തൊഴിൽമേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ഏഴ് എൻജിനീയറിങ് കോളജുകൾ ഐ.ഐ.ടി മാതൃകയിൽ വികസിപ്പിക്കുന്ന പ്രവൃത്തി ഉടൻ ആരംഭിക്കും. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നത് തൊഴിൽസാധ്യത വർധിപ്പിക്കും.

വിദേശ സർവകലാശാലകളുമായി യോജിച്ചുള്ള പദ്ധതികൾ വിദ്യാർഥികളുടെ കഴിവ് ഉയർത്താനും തൊഴിൽസാധ്യത വർധിപ്പിക്കാനും ഇടയാക്കുമെന്ന് മന്ത്രി പറഞ്ഞു.

Tags:    
News Summary - seven universities to be established in three months in Karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT