സെറ്റ് പരീക്ഷ ജനുവരി 22ന്

തിരുവനന്തപുരം: സെറ്റ് പരീക്ഷ ജനുവരി 22ന് 14 ജില്ല ആസ്ഥാനങ്ങളിലുമുള്ള പരീക്ഷ കേന്ദ്രങ്ങളിൽ നടത്തും. പരീക്ഷക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ളവർ അഡ്മിറ്റ് കാർഡ് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽനിന്ന് ജനുവരി 12 മുതൽ ഡൗൺലോഡ് ചെയ്യണം.

തപാൽ മാർഗം ലഭിക്കുന്നതല്ല. എല്ലാ പരീക്ഷാർഥികളും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. അഡ്മിറ്റ് കാർഡും ഫോട്ടോ പതിച്ച അസ്സൽ തിരിച്ചറിയൽ കാർഡും ഹാജരാക്കാത്ത പരീക്ഷാർഥികളെ പരീക്ഷയെഴുതാൻ അനുവദിക്കില്ല.

Tags:    
News Summary - Set exam on 22nd January

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.