ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ സ്വാശ്രയ എം.ടെക്, എം.എസ് സി പ്രവേശനം

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിൻകീഴിലുള്ള കൽപിത സർവകലാശാലയായ പുണെയിലെ ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ടെക്നോളജി നടത്തുന്ന സ്വാശ്രയ എം.ടെക്, എം.എസ് സി കോഴ്സുകൾക്ക് ജൂൺ 20 വരെ അപേക്ഷിക്കാം.

എം​.ടെക് പ്രോഗ്രാമിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഏയ്റോസ്​പേസ്, മെക്കാനിക്കൽ, ഇലക്ട്രോണിക്സ്, സെൻസർ ടെക്നോളജി/ലേസർ ആൻഡ് ഇലക്ട്രോ ഓപ്ടിക്സ്, മോഡലിങ് ആൻഡ് സിമുലേഷൻ, മെറ്റീരിയൽസ് എൻജിനീയറിങ്, ക്വാണ്ടം കമ്പ്യൂട്ടിങ്, ടെക്നോളജി മാനേജ്മെന്റ്, ഓട്ടോമേഷൻ റോബോട്ടിക്സ്, നാനോ സയൻസ് ആൻഡ് ടെക്നോളജി, സൈബർ സെക്യൂരിറ്റി, റിന്യൂവെബിൾ എനർജി, ഇൻഡസ്ട്രിയൽ സിസ്റ്റംസ് എൻജിനീയറിങ് വിഷയങ്ങളിലാണ് പ്രവേശനം.

സ്വാശ്രയ ഫുൾടൈം എം.എസ് സി പ്രോഗ്രാമുകളിൽ അപ്ലൈഡ് കെമിസ്ട്രി, അപ്ലൈഡ് ഫിസിക്സ് (ഫോട്ടോണിക്സ്), എം.എസ് സി (ടെക്) (ഫോട്ടോണിക്സ്) ഡേറ്റ സയൻസ്, മെറ്റീരിയൽസ് സയൻസ് ഡിസിപ്ലിനുകളിലാണ് പഠനാവസരം. വിശദവിവരങ്ങൾ www.diat.ac.inൽ ലഭിക്കും.

അപേക്ഷാഫീസ് 600 രൂപ. എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗങ്ങൾക്ക് 200 രൂപ മതി. എം.ടെക് പ്രോഗ്രാമുകൾക്ക് Msc.admissions@diat.ac.in എന്ന ഇ-മെയിലിലുമാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഹാർഡ് കോപ്പി അയക്കേണ്ടതില്ല. തിരഞ്ഞെടുപ്പിനായുള്ള എഴുത്തുപരീക്ഷ ജൂലൈ 15ന് .

Tags:    
News Summary - Self-financing M.Tech, M.Sc admission at Defense Institute

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.