തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ രണ്ടിന് തന്നെ സ്കൂളുകൾ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി.
സംസ്ഥാന വ്യാപകമായി കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സ്കൂൾ രണ്ടാം തീയതി തുറക്കില്ലെന്ന അഭ്യൂഹങ്ങൾക്കിടെയാണ് മന്ത്രിയുടെ പ്രസ്താവന. നിലവിലെ സാഹചര്യത്തിൽ സ്കൂൾ രണ്ടിനു തന്നെ തുറക്കും. ഇന്നത്തേയും നാളത്തെയും കാലാവസ്ഥ നോക്കി അന്തിമ തീരുമാനമെടുക്കുമെന്നും ശിവൻ കുട്ടി പറഞ്ഞു. കനത്ത മഴക്കിടെയിലും ഇത്തവണ സ്കൂളുകൾ പൊളിഞ്ഞുവീണിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈ വർഷത്തെ സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവം ആലപ്പുഴ കലവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ ജൂൺ രണ്ടിന് നടക്കും. പ്രവേശനോത്സവ ചരിത്രത്തിൽ ആദ്യമായി ഒരു വിദ്യാർഥിനിയുടെ കവിത പ്രവേശനോത്സവ ഗാനമാകും. പ്രവേശനോത്സവത്തിനു വേണ്ടിയുള്ള എല്ലാ ഒരുക്കവും പൂർത്തിയായതായി മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.