ലൈംഗികാതിക്രമം: സ്കൂളുകളിൽ സിസിടിവി ക്യാമറ സ്ഥാപിക്കാനൊരുങ്ങി മഹാരാഷ്ട്ര

 ലൈംഗികാതി​ക്രമങ്ങൾ തടയാൻ സ്കൂളുകളിൽ സിസിടിവി സ്ഥാപിക്കാനൊരുങ്ങി മഹാരാഷ്ട്ര. മഹാരാഷ്ട്ര ഉപമുഖ്യമ​ന്ത്രി ദേവേന്ദ്ര ഫഡ്നാവിസാണ് ഇക്കാര്യം അറിയിച്ചത്. സിസിടിവി സ്ഥാപിക്കാൻ സംസ്ഥാനത്തെ സ്കൂളുകൾക്ക് നിർദേശം നൽകുമെന്നും അ​ദ്ദേഹം പറഞ്ഞു.

നിയമസഭയിൽ ഭരണകക്ഷിയായ ബി.ജെ.പിയുടെ ഉമാഖപാരെ ഉന്നയിച്ച ശ്രദ്ധക്ഷണിക്കലിനു മറുപടി പറയുകയായിരുന്നു ഫഡ്നാവിസ്. മുംബൈയിൽ സ്കൂൾ വിദ്യാർഥിനിയെ പ്രായപൂർത്തിയാകാത്ത രണ്ട് സ​ഹപാഠികൾ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തി​െൻറ ​പശ്ചാത്തലത്തിലാണ് ചോദ്യമുന്നയിച്ചത്.

ചില സ്വകാര്യ സ്‌കൂളുകളിൽ നിലവിൽ തന്നെ സിസിടിവി നെറ്റ്‌വർക്കുകൾ ഉണ്ട്. എന്നാൽ എയ്ഡഡ്, അൺ എയ്ഡഡ് സ്‌കൂളുകൾക്ക് സിസിടിവി ക്യാമറകൾ സ്ഥാപിക്കാനാണ് നീക്കം. വിദ്യാഭ്യാസ വകുപ്പിന്റെയും ആഭ്യന്തര വകുപ്പിന്റെയും സംയുക്ത യോഗം ചേർന്ന് കർമപദ്ധതി തയ്യാറാക്കാനാണ് തീരുമാനം. 

Tags:    
News Summary - Schools In Maharashtra Asked To Install CCTVs To Prevent Sexual Assaults

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.