പട്ടികജാതി വിദ്യാർഥികള്‍ക്ക് തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

തിരുവനന്തപുരം :പട്ടികജാതി വികസന വകുപ്പിന്റെ സഹായത്തോടെ കെല്‍ട്രോണ്‍ നടത്തുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് പട്ടികജാതി വിദ്യാർഥികള്‍ക്ക് അപേക്ഷിക്കാം. ഡിഗ്രി, ബി.ടെക്, എം.സി.എ കഴിഞ്ഞ പട്ടികജാതി വിദ്യാർഥികളില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചത്. തിരുവനന്തപുരം, കോട്ടയം, പാലക്കാട് ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ റെസിഡന്‍ഷ്യല്‍ വിഭാഗത്തിലാണ് കോഴ്‌സുകള്‍ നടത്തുന്നത്.

കോഴ്‌സുകള്‍ സൗജന്യമായിരിക്കും. നിബന്ധനകള്‍ക്ക് വിധേയമായി പഠനകാലയളവില്‍ റെസിഡന്‍ഷ്യല്‍ വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യത്തോടൊപ്പം ഭക്ഷണവും പ്രതിമാസ സ്‌റ്റൈപന്റും ലഭിക്കുമെന്ന് കെല്‍ട്രോണ്‍ നോളജ് സെന്റര്‍ തലവന്‍ അറിയിച്ചു. അപേക്ഷകള്‍ ഡിസംബര്‍ 31 ന് മുമ്പ് കെല്‍ട്രോണ്‍ നോളജ് സെന്റര്‍, സ്‌പെന്‍സര്‍ ജംഗ്ഷന്‍, തിരുവനന്തപുരം എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 7356789991,9995898444.

Tags:    
News Summary - Scheduled caste students can apply for vocational courses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.