ഓണ്‍ലൈന്‍ മദ്‌റസ പഠനവുമായി സമസ്ത

കോഴിക്കോട്: ഓണ്‍ലൈന്‍ മദ്‌റസ പഠന പദ്ധതിയുമായി സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്​.അധ്യാപകർ അതത് ക്ലാസിലെ കുട്ടികള്‍ക്ക് വാട്‌സ്ആപ്, ഗൂഗ്ള്‍ മീറ്റ്, സൂം തുടങ്ങിയ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ്​ പഠന പ്രവര്‍ത്തനങ്ങളും മറ്റും നടത്തുന്നത്​.

ചേളാരി സമസ്താലയത്തില്‍ ഇതിനായി രണ്ട് സ്​റ്റുഡിയോകള്‍ സ്ഥാപിച്ചിട്ടുണ്ട്. 30 പേരടങ്ങുന്ന അധ്യാപകരും 12 അംഗ പരിശോധകരും സാ​ങ്കേതികപ്രവർത്തകരുമടങ്ങിയ സംഘമാണ്​ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഒന്നു മുതല്‍ പന്ത്രണ്ട് വരെ ക്ലാസുകളില്‍ 60ഓളം വിഷയങ്ങള്‍ക്കു പുറമെ ഖുര്‍ആന്‍, ഹിഫ്​ള്​ ക്ലാസുകളും അറബി, തമിഴ്, ഉർദു, ഹനഫി ഫിഖ്ഹ് എന്നീ വിഷയങ്ങളിലും ക്ലാസുകള്‍ സംപ്രേഷണം ചെയ്യുന്നുണ്ട്. സമസ്ത ഓണ്‍ലൈന്‍ ചാനല്‍ വഴി യുട്യൂബ്, മൊബൈല്‍ ആപ്, ദര്‍ശന ടി.വി എന്നിവ വഴിയാണ്​ ക്ലാസുകള്‍ ലഭ്യമാകുന്നത്.

Tags:    
News Summary - Samastha with online madrassa study

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.