file photo

നിയമ വിദ്യാഭ്യാസ മേഖലയുടെ നിലവാരം ഉയർത്തണം; ഫ്രറ്റേൺസ് ലെഗാറ്റോ നിവേദനം നൽകി

തിരുവനന്തപുരം: സംസ്ഥാനത്തെ നിയമ വിദ്യാഭ്യാസ മേഖലയുടെ അക്കാദമിക - ഭൗതിക നിലവാരം ഉയർത്തണമെന്നാവശ്യപ്പെട്ട്​ നിയമ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ഫ്രറ്റേൺസ് ലെഗാറ്റോ മുഖ്യമന്ത്രി, ഉന്നത വിദ്യാഭ്യാസ മന്ത്രി എന്നിവർക്ക് നിവേദനം നൽകി. ഫ്രറ്റേൺസ് ലെഗാറ്റോ ജനറൽ കൺവീനറും ഫ്രറ്റേണിറ്റി മൂവ്മെന്‍റ്​ കേരള സംസ്ഥാന സമിതി അംഗവുമായ സബീൽ ചെമ്പ്രശ്ശേരിയാണ് നിവേദനം നൽകിയത്.

കേരളത്തിന്‍റെ ഉന്നത വിദ്യാഭ്യാസ മേഖല നിയമപഠനത്തിന് വേണ്ടത്ര പ്രധാന്യമോ പരിഗണനയോ നൽകിയിട്ടില്ല. നിലവിലെ സർക്കാർ ലോ കോളജുകളിൽ വേണ്ടത്ര ക്ലാസ്​ മുറികളോ കോമ്പൗണ്ടോ മതിയായ ലൈബ്രറി സംവിധാനമോ മറ്റു അടിസ്ഥാന സൗകര്യങ്ങളോ ഒന്നും തന്നെയില്ല.

നിരവധി വിദ്യാർത്ഥികൾ ഉന്നതപഠനത്തിനായി നിയമ മേഖല തെരെഞ്ഞെടുക്കുന്ന സംസ്ഥാനത്ത് അതിന് അനുപാതികമായി സർക്കാർ ലോ കോളജുകളില്ല. ദേശീയ-അന്തർദേശീയ തലങ്ങളിലെ നിയമവിദ്യാഭ്യാസ സ്ഥാപനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ പ്രസ്തുത മേഖലയിലെ ഭൗതിക-അക്കാദമിക സംവിധാനങ്ങൾ വളരെ പരിമിതമായതും കാലാനുസൃതമായി പരിഷ്കരിക്കപ്പെടാത്തവയുമാണ്.

പുതിയ കോളജുകൾ സ്ഥാപിക്കൽ, സമയബന്ധിതമായ അക്കാദമിക് കലണ്ടർ, നിലവിലെ കോളജുകളുടെ ഭൗതിക വികസനം, കേന്ദ്രീകൃത നിയമ സർവകലാശാലയുടെ സാധ്യതകളെക്കുറിച്ച് പഠിക്കാൻ വിദഗ്ധ കമ്മിറ്റിയെ നിയോഗിക്കൽ തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിലുള്ളത്.

Tags:    
News Summary - Raise the standard of the legal education sector; Fraternity Legoto filed the petition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.