ബിരുദാനന്തര ബിരുദപഠനത്തിന് പ്രഫ. സിദ്ദീഖ് ഹസൻ സ്കോളർഷിപ്

ന്യൂഡൽഹി: രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദാനന്തര ബിരുദപഠനം നടത്തുന്ന മിടുക്കരായ വിദ്യാർഥികളുടെ ഉന്നതപഠനം ഉറപ്പുവരുത്തുന്നതിനും നേതൃഗുണമുള്ള യുവ തലമുറയെ വളർത്തിയെടുക്കുന്നതിനുമായി 'വിഷൻ' പ്രസ്ഥാനത്തിന്‍റെ മുഖ്യ ശിൽപിയും മികച്ച സാമൂഹിക പ്രവർത്തകനുമായിരുന്ന പ്രഫ. കെ.എ. സിദ്ദീഖ് ഹസന്‍റെ പേരിൽ ഏർപ്പെടുത്തിയ സ്​കോളർഷിപ്പിന്​ അപേക്ഷ ക്ഷണിച്ചു.

ഓരോ വർഷവും ദേശീയതലത്തിൽ തിരഞ്ഞെടുക്കുന്ന 100 വിദ്യാർഥികൾക്കാണ് 30,000 രൂപ വീതമുള്ള സ്‌കോളർഷിപ് നൽകുക. ബിരുദ പഠനത്തിലെ മികവും വ്യക്തിഗത കൂടിക്കാഴ്ചയിലെ നിലവാരവും അനുസരിച്ചായിരിക്കും അർഹരെ തിരഞ്ഞെടുക്കുന്നത്. കുടുംബ വാർഷികവരുമാനം അഞ്ചു ലക്ഷം കവിയാത്ത ന്യൂനപക്ഷ-പിന്നാക്ക വിഭാഗങ്ങളിലെ, കേന്ദ്ര-സംസ്ഥാന സർവകലാശാലകളിൽ സാമൂഹ്യ ശാസ്ത്ര വിഷയങ്ങളിൽ പഠനം നടത്തുന്ന വിദ്യാർഥികൾക്കാണ് അപേക്ഷിക്കാൻ അവസരം. ജനുവരി 25വരെ. https://hwfindia.org/ എന്ന വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം.

Tags:    
News Summary - Prof. Siddique Hassan Scholarship for postgraduate studies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.