ജെ.ഇ.ഇ, നീറ്റ്​ പരീക്ഷകൾ മാറ്റിവെക്കണമെന്ന്​ വിദ്യാർഥികൾ; പിന്തുണയുമായി ഗ്രേറ്റ തുൻബർഗ്​

ന്യൂഡൽഹി: കോവിഡ്​ മഹാമാരി അപകടകരമായ രീതിയിൽ പടരുകയും പല സംസ്ഥാനങ്ങളും അതിരൂക്ഷമായ വെള്ളപ്പൊക്കം അനുഭവിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ജെ.ഇ.ഇ, നീറ്റ്​ പ്രവേശന പരീക്ഷകൾ നടത്താനുള്ള നീക്കത്തിനെതിരെ വിദ്യാർഥികൾ അടക്കമുള്ളവരു​െട പ്രതിഷേധം. പരീക്ഷ നീട്ടിവെക്കാനുള്ള 'പോസ്​റ്റ്​പോൺ ജെ.ഇ.ഇ, നീറ്റ്​' കാമ്പയിനിന്​ പിന്തുണയുമായി ആഗോള കാലാവസ്ഥ ആക്​ടിവിസ്​റ്റ്​ ഗ്രേറ്റ തുൻബർഗ്​ രംഗത്തെത്തി.

ഇപ്പോൾ പരീക്ഷ നടത്തുന്നത്​ വിദ്യാർഥിക​ളോടുള്ള അനീതിയാണെന്ന്​ ​ഗ്രേറ്റ വ്യക്തമാക്കി. "POSTPONEJEENEET" എന്ന ഹാഷ്​ടാഗിൽ പരീക്ഷകൾ നീട്ടി​െവക്കണമെന്നും ട്വിറ്ററിലൂടെ ആവശ്യ​െപ്പട്ടു.

അസം, ബിഹാർ, ഗുജറാത്ത്​, ഛത്തിസ്​ഗഢ്​​, കർണാടക, മധ്യപ്രദേശ്​, ഒഡിഷ, ഉത്തർ പ്രദേശ്​, പശ്ചിമ ബംഗാൾ, കേരളം എന്നിവിടങ്ങളിൽ ​േകാവിഡിനൊപ്പം പ്രകൃതി ദുരന്തങ്ങളും അനുഭവപ്പെടു​േമ്പാൾ പരീക്ഷ നടത്തുന്നത്​ ശരിയല്ലെന്നും റദ്ദാക്കണമെന്നുമാണ്​ ഒരു വിഭാഗം വിദ്യാർഥികളും രക്ഷകർത്താക്കളും ആവശ്യപ്പെടുന്നത്​. കോവിഡ്​ മൂലം പൊതുഗതാഗത നിയന്ത്രണമുള്ളതിനാൽ എല്ലാവർക്കും ഒരുപോലെ പരീക്ഷാകേന്ദ്രങ്ങളിലെത്താനാകില്ലെന്നും വിദ്യാർഥികളും രക്ഷകർത്താക്കളും കടുത്ത മാനസിക സമ്മർദത്തിലാണെന്നും ഡി.എം.കെ നേതാവ്​ എം.കെ. സ്​റ്റാലിൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ്​ പൊക്രിയാലിന്​ അയച്ച കത്തിൽ ചൂണ്ടിക്കാട്ടി.


സ്​റ്റാലി​െൻറ അഭിപ്രായത്തോട്​ യോജിച്ച മുൻ കേന്ദ്ര മന്ത്രിയും കോൺഗ്രസ്​ നേതാവുമായ കപിൽ സിബൽ വിദ്യാഭ്യാസത്തോട്​ ഇത്തരമൊരു രീതി വരേണ്യമാണെന്നും പറഞ്ഞു.

അതേസമയം, ജെ.ഇ.ഇ, നീറ്റ്​ പരീക്ഷകൾ നീട്ടിവെക്കില്ലെന്നും സെപ്​റ്റംബർ ആദ്യ ആഴ്​ചകളിൽതന്നെ നടത്തുമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.