ബിരുദം പഠിക്കാതെ ഓപൺ സർവകലാശാലയിൽ നിന്ന് നേടിയ ബിരുദാനന്തര ബിരുദം അസാധുവെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ബിരുദ കോഴ്സ് പഠിക്കാതെ ഓപൺ സർവകലാശാലയിൽ നിന്ന് നേടിയ ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റ് അസാധുവാണെന്ന് സുപ്രീംകോടതി. അടിസ്ഥാന ബിരുദം നേടിയ ശേഷമുള്ള ബിരുദാനന്തര ബിരുദത്തിന് മാത്രമേ സാധുതയുള്ളൂ. നേരത്തെയുണ്ടായിരുന്ന ഒരു കേസിൽ ഇക്കാര്യം വ്യക്തമാക്കിയിരുന്നുവെന്നും കോടതി ഉദ്യോഗാർഥിയുടെ ഹരജി തള്ളിക്കൊണ്ട് ചൂണ്ടിക്കാട്ടി.

തമിഴ്നാട് പി.എസ്.സി വഴി ജോലിക്ക് അപേക്ഷിച്ച ഉദ്യോഗാർഥിയാണ് കേസിലെ ഹരജിക്കാരൻ. ബിരുദാനന്തര ബിരുദമാണ് ജോലിക്ക് അപേക്ഷിക്കാനുണ്ടായിരുന്ന യോഗ്യത. ഹരജിക്കാരൻ ബിരുദ കോഴ്സ് പഠിച്ചിട്ടില്ലെങ്കിലും ഓപൺ സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയിരുന്നു.

ബിരുദമില്ലാതെ നേടിയ ബിരുദാനന്തര ബിരുദം അസാധുവാണെന്ന് മുമ്പ് അണ്ണാമലൈ സർവകലാശാലയുമായി ബന്ധപ്പെട്ട ഒരു കേസിൽ വിധിയുണ്ടായിരുന്നു. ഇത് ചൂണ്ടിക്കാട്ടി തമിഴ്നാട് ഹൈകോടതി ഉദ്യോഗാർഥിയുടെ ഹരജി തള്ളി. തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചതും, സുപ്രീംകോടതി ഹരജി തള്ളിയതും. 

Tags:    
News Summary - Post Graduate Degree From Open University Without Undergoing Basic Degree Course Is Not Valid: Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.