പ്രതീകാത്മക ചിത്രം

ശ്രീചിത്രയിൽ പോസ്റ്റ് ബേസിക് ഡിപ്ലോമ പ്രവേശനം

കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പിന് കീഴിൽ ദേശീയ പ്രാധാന്യമുള്ള തിരുവനന്തപുരത്തെ ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി 2026 ജനുവരി അക്കാദമിക് സെഷനിലേക്കുള്ള പോസ്റ്റ് ബേസിക് ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കാർഡിയോ തെറാസിക് നഴ്സിങ്, ന്യൂറോ സയൻസ് നഴ്സിങ് കോഴ്സുകളിലാണ് പഠനാവസരം. പ്രവേശന വിജ്ഞാപനവും കൂടുതൽ വിവരങ്ങളും www.sctimst.ac.in ൽ ലഭിക്കും.

ഓൺലൈനിൽ ഡിസംബർ 16 വൈകീട്ട് അഞ്ചുമണിവരെ അപേക്ഷിക്കാവുന്നതാണ്. ഫീസ് 800 രൂപ. എസ്.സി/എസ്.ടി 640 രൂപ. ഈ സ്പെഷാലിറ്റി നഴ്സിങ് കോഴ്സുകളുടെ കാലാവധി ഒരുവർഷം. സീറ്റുകൾ -11 വീതം. രജിസ്ട്രേഡ് നഴ്സുമാർക്കാണ് അവസരം. പ്രായപരിധി 35 വയസ്സ്. തിരുവനന്തപുരത്ത് ശ്രീചിത്ര നടത്തുന്ന പ്രവേശന പരീക്ഷയിലൂടെയാണ് അഡ്മിഷൻ. പ്രതിമാസം 11,440 രൂപ സ്റ്റൈപൻഡുണ്ട്. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ആവശ്യമുള്ളപക്ഷം ക്ലിനിക്കൽ പരിചയത്തിനായി രണ്ടാംവർഷം തുടരാം. ഈ കാലയളവിൽ 13,350 രൂപയാണ് സ്റ്റൈപൻഡ്. അന്വേഷണങ്ങൾക്ക് േഫാൺ: 0471-2524269/289/649.

Tags:    
News Summary - Post Basic Diploma Admission at Sree Chitra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.