തിരുവനന്തപുരം: കേരളത്തിലെ സര്‍ക്കാര്‍/എയ്ഡഡ് പോളിടെക്നിക്കുകളിലേക്കും സ്വാശ്രയ പോളിടെക്നിക് കോളജുകളിലെ ഗവണ്‍മെൻറ് സീറ്റുകളിലേക്കുമുള്ള മൂന്നാം അലോട്ട്മെൻറ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും. വിവരങ്ങൾ www.polyadmission.org എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
രണ്ടാം അലോട്ട്മെൻറ് കഴിഞ്ഞപ്പോള്‍ 4916 പേര് ഒന്നാം ഓപ്ഷനിലും ഇഷ്ടപ്പെട്ട ഓപ്ഷനുകളിലും പ്രവേശനം നേടി. 5950 പേര് കിട്ടിയ ഓപ്ഷന് നിലനിര്‍ത്തിത്തന്നെ ഉയര്‍ന്ന ഓപ്ഷനുകള്‍ക്കായി രജിസ്റ്റര്‍ ചെയ്തു. 1016 പേര് കിട്ടിയ ഓപ്ഷന് നഷ്ടപ്പെടുത്തി ഉയര്‍ന്ന ഓപ്ഷനുകള്‍ക്കായി രജിസ്റ്റര്‍ ചെയ്തു.
തിങ്കളാഴ്ച പ്രസിദ്ധീകരിക്കുന്ന മൂന്നാം അലോട്ട്മെൻറില്‍ ഒന്നാമത്തെ ഓപ്ഷനോ ഇഷ്ടപ്പെട്ട ഓപ്ഷനോ ലഭിച്ചവര്‍ക്ക് കിട്ടിയ ബ്രാഞ്ചില്‍ കിട്ടിയ സ്ഥാപനത്തില്‍ മുഴുവന്‍ ഫീസും (പി.ടി.എ, ഡെവലപ്മെൻറ് ഫീ ഉള്‍പ്പെടെ) അടച്ച് പ്രവേശനം നേടാം. കഴിഞ്ഞ അലോട്ട്മെൻറില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും ഒന്നാമത്തെ ഓപ്ഷനോ ഇഷ്ടപ്പെട്ട ഓപ്ഷനോ ലഭിച്ചിട്ടുണ്ടെങ്കില്‍ പ്രവേശനം നേടാം. കഴിഞ്ഞ അലോട്ട്മെൻറുകളില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഉയര്‍ന്ന ഓപ്ഷനുകള്‍ ലഭ്യമായിട്ടുണ്ടെങ്കില്‍ (ഒന്നാം ഓപ്ഷനോ ഇഷ്ടപ്പെട്ട ഓപ്ഷനോ അല്ലെങ്കില്‍) അവരുടെ രജിസ്ട്രേഷന് നിലനില്ക്കും. രജിസ്ട്രേഷന് സൗകര്യം സ്വാശ്രയ സ്ഥാപനങ്ങളില്‍ ലഭ്യമല്ല. ജൂലൈ 31 രാവിലെ പത്ത് മുതല്‍ ആഗസ്റ്റ് മൂന്ന് വൈകീട്ട് അഞ്ച് വരെ പോളിടെക്നിക്കുകളില്‍ പ്രവേശനത്തിനും രജിസ്ട്രേഷനും (ഗവണ്‍മെൻറ്/എയ്ഡഡ് മാത്രം) സൗകര്യമുണ്ടായിരിക്കും. നാലാം അലോട്ട്മെൻറ് ആഗസ്റ്റ് അഞ്ചിന് പ്രസിദ്ധീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.