പി.എം. ഫൗണ്ടേഷൻ ടാലന്റ് സെർച്ച് പരീക്ഷ ആഗസ്റ്റ് 31 വരെ രജിസ്റ്റർ ചെയ്യാം

കോഴിക്കോട്: പി.എം. ഫൗണ്ടേഷൻ മാധ്യമത്തിന്റെ സഹകരണത്തോടെ നടത്തുന്ന പി.എം. ഫൗണ്ടേഷൻ ടാലന്റ് സെർച്ച് പരീക്ഷയുടെ രജിസ്ട്രേഷൻ പുരോഗമിക്കുന്നു. ആഗസ്റ്റ് 31 വരെ വിദ്യാർഥികൾക്ക് രജിസ്റ്റർ ചെയ്യാം. പത്താംക്ലാസ് ഉന്നത വിജയികളായ പത്തുപേർക്ക് 1.25 ലക്ഷം രൂപയുടെ സ്കോളർഷിപ്പാണ് പി.എം. ഫൗണ്ടേഷൻ നൽകുന്നത്. പരീക്ഷയുടെ ഒന്നാംഘട്ടത്തിൽ നിശ്ചിത മാർക്ക് നേടുന്നവർക്ക് കാഷ് അവാർഡും സാക്ഷ്യപത്രവും നൽകും.

കേരളത്തിൽ വിവിധ ജില്ലകളിലും ജി.സി.സിയിലും പരീക്ഷാ കേന്ദ്രങ്ങളൊരുങ്ങും. 2023ലെ പത്താംക്ലാസ് പരീക്ഷയിൽ ഇനിപറയുന്ന ഏതെങ്കിലും യോഗ്യതയുള്ളവർക്ക് ടാലന്റ് സെർച്ച് പരീക്ഷക്ക് അപേക്ഷിക്കാം: എസ്.എസ്.എൽ.സി/ടി.എച്ച്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ്, സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ പരീക്ഷയിൽ ഓരോ വിഷയത്തിലും 90 ശതമാനം മാർക്ക്, എസ്.എസ്.എൽ.സി/ടി.എച്ച്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ ഗ്രേഡ് അല്ലെങ്കിൽ സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ പരീക്ഷയിൽ ഓരോ വിഷയത്തിനും 80 ശതമാനം മാർക്കും സ്​പോർട്സ്, ആർട്സ്, കൾച്ചർ, ലീഡർഷിപ്പ്, സോഷയൽ സർവിസ്, ഐ.ടി എന്നിവയിൽ സംസ്ഥാന-ദേശീയതല മത്സരങ്ങളിൽ വിജയവും.

അടിസ്ഥാന ശാസ്ത്രം, സാമൂഹ്യശാസ്ത്രം, പൊതുവിജ്ഞാനം, ഇന്റലിജൻസ് വിഷയങ്ങളിൽ പത്താം ക്ലാസ് നിലവാരത്തിലുള്ള ചോദ്യങ്ങളാണ് രണ്ടു മണിക്കൂർ ദൈർഘ്യമുള്ള ഒബ്ജക്റ്റീവ് പരീക്ഷയുടെ സിലബസ്. വിദ്യാർഥികൾക്ക് www.pmfonline.org എന്ന വെബ്സൈറ്റ് വഴിയോ നൽകിയിരിക്കുന്ന ക്യു.ആർ കോഡ് സ്കാൻ ചെയ്തോ ടാലന്റ് സെർച്ച് പരീക്ഷക്ക് രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 0484 2367279, +91 7510672798 നമ്പറുകളിൽ ബന്ധപ്പെടാം.

Tags:    
News Summary - PM Foundation Talent Search Examination

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT