സമർഥരായ പ്ലസ് ടുകാർക്ക് യു.പി.എസ്‍സിയുടെ നാഷനൽ ഡിഫൻസ്/നാവിക അക്കാദമി പരീക്ഷ വഴി പ്രതിരോധസേനയിൽ ഓഫിസറാകാം. 2026 ജൂലൈ ഒന്നിന് ആരംഭിക്കുന്ന 156ാമത് നാഷനൽ ഡിഫൻസ് അക്കാദമി (എൻ.ഡി.എ), 118ാമത് നേവൽ അക്കാദമി (എൻ.എ) കോഴ്സിലേക്ക് സെപ്റ്റംബർ 14ന് ദേശീയതലത്തിൽ യു.പി.എസ്‍സി നടത്തുന്ന രണ്ടാമത് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കുമാണ് അവസരം. വിശദവിവരങ്ങൾക്കും ഓൺലൈൻ അപേക്ഷ സമർപ്പണത്തിനും https://upsconline.nic.in സന്ദർശിക്കുക. അപേക്ഷ ഫീസ് 100 രൂപ. ജൂൺ 17 വരെ അപേക്ഷിക്കാം.

ഒഴിവുകൾ: ആകെ 406. നാഷനൽ ഡിഫൻസ് അക്കാദമി -ആർമി 208 (വനിതകൾക്ക് 10), നേവി 42 (വനിതകൾക്ക് 5), എയർഫോഴ്സ്-ഫ്ലൈയിങ് 92 (വനിത 2), ഗ്രൗണ്ട് ഡ്യൂട്ടീസ് (ടെക്നിക്കൽ) 18 (വനിത 2), ഗ്രൗണ്ട് ഡ്യൂട്ടീസ് (നോൺ ടെക്നിക്കൽ) 10 (വനിത 2), നേവൽ അക്കാദമി (10 + 2 കാഡറ്റ് എൻട്രി സ്കീം) 36 (വനിത 4).

യോഗ്യത: അപേക്ഷകർ 2007 ജനുവരി ഒന്നിന് മുമ്പോ 2010 ജനുവരി ഒന്നിന് ശേഷമോ ജനിച്ചവരാകരുത്. ‘എൻ.ഡി.എ’യുടെ ആർമി വിങ്ങിലേക്ക് പ്ലസ് ടു/തത്തുല്യ പരീക്ഷ പാസായാൽ മതി. ഏത് സ്ട്രീമിലുള്ളവർക്കും അപേക്ഷിക്കാം. എന്നാൽ, എൻ.ഡി.എയുടെ എയർഫോഴ്സ്, നേവൽ വിങ്ങിലേക്കും നേവൽ അക്കാദമിയിലേക്കും ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളോടെ പ്ലസ് ടു/തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. പ്ലസ് ടു/തത്തുല്യ പരീക്ഷയെഴുതുന്നവർക്കും വ്യവസ്ഥകൾക്ക് വിധേയമായി അപേക്ഷിക്കാം. ഫിസിക്കൽ ഫിറ്റ്നസടക്കം വിജ്ഞാപനത്തിൽ നിഷ്‍കർഷിച്ച ശാരീരികയോഗ്യതയുണ്ടാകണം.

സെലക്ഷൻ: യു.പി.എസ്‍സി, എൻ.ഡി.എ/എൻ.എ പരീക്ഷയുടെയും എസ്.എസ്.ബി ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. യു.പി.എസ്‍സി പരീക്ഷ 900 മാർക്കിനാണ് (മാത്തമാറ്റിക്സ്, രണ്ടര മണിക്കൂർ, 300 മാർക്ക്, ജനറൽ എബിലിറ്റി ടെസ്റ്റ്, രണ്ടര മണിക്കൂർ, 600 മാർക്ക്). പരീക്ഷാഘടനയും സിലബസും വിജ്ഞാപനത്തിലുണ്ട്. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് പരീക്ഷാകേന്ദ്രങ്ങളാണ്.

യു.പി.എസ്‍സി പരീക്ഷയിൽ യോഗ്യത നേടുന്നവരെ സർവിസസ് സെലക്ഷൻ ബോർഡ് (എസ്.എസ്.ബി) മുമ്പാകെ ഇന്റലിജൻസ്, പേഴ്സനാലിറ്റി ടെസ്റ്റുകൾ അടക്കം അഞ്ചുദിവസത്തോളം നീളുന്ന ഇന്റർവ്യൂവിന് ക്ഷണിക്കും. 900 മാർക്കിനാണ് ഇന്റർവ്യൂ. ഇതിന് പുറമെ എയർഫോഴ്സിലേക്ക് കമ്പ്യൂട്ടറൈസ്ഡ് പൈലറ്റ് സെലക്ഷൻ സിസ്റ്റത്തിലും (സി.പി.എസ്.എസ്) യോഗ്യത നേടണം. പരീക്ഷയിലും ഇന്റർവ്യൂവിലും ലഭിച്ച മൊത്തം മാർക്കിന്റെ അടിസ്ഥാനത്തിൽ തയാറാക്കുന്ന മെറിറ്റ് ലിസ്റ്റിൽനിന്ന് മെഡിക്കൽ ഫിറ്റ്നസ്, മെറിറ്റ്-കം-പ്രിഫറൻസ് പരിഗണിച്ച് നിയമനം നൽകും.

പരിശീലനവും നിയമനവും: കര, നാവിക, വ്യോമ സേനകളിലേക്ക് തെര​ഞ്ഞെടുക്കപ്പെടുന്ന കാഡറ്റുകൾക്ക് നാഷനൽ ഡിഫൻസ് അക്കാദമിയിൽ മൂന്നു വർഷത്തെ പഠന-പരിശീലന സൗകര്യമൊരുക്കും. ഇതിൽ ആദ്യ രണ്ടരവർഷക്കാലത്തെ അക്കാദമിക്, ശാരീരിക പരിശീലനം പൊതുവായിരിക്കും. നേവൽ അക്കാദമി ഏഴിമലയിൽ നാലു വർഷമാണ് പരിശീലനം. പരിശീലന കാലയളവിൽ ബി.എസ്‍സി/ ബി.എസ്‍സി കമ്പ്യൂട്ടർ/ ബി.എ/ ബി.ടെക് പഠനങ്ങൾ പൂർത്തിയാക്കുന്നവർക്ക് ജവഹർലാൽ നെഹ്റു യൂനിവേഴ്സിറ്റി ഡൽഹി ബിരുദങ്ങൾ സമ്മാനിക്കും.

ബി.ടെക് കോഴ്സിൽ അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, മെക്കാനിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ മുതലായ ബ്രാഞ്ചുകളിലാണ് പഠനാവസരം. ഭക്ഷണം, താമസം, പുസ്തകങ്ങൾ, യൂനിഫോം, ചികിത്സ അടക്കമുള്ള പരിശീലന ചെലവുകൾ സർക്കാർ വഹിക്കും. പരിശീലനകാലം കാഡറ്റുകൾക്ക് പ്രതിമാസം 56,100 രൂപ സ്റ്റൈപൻഡുണ്ട്. പരിശീലനം പൂർത്തിയാക്കുന്നവരെ ലഫ്റ്റനന്റ് പദവിയിൽ കമീഷൻഡ് ഓഫിസറായി 56,100-1,77,500 രൂപ ശമ്പളനിരക്കിൽ നിയമിക്കുന്നതാണ്.

ബിരുദക്കാർക്കും അവസരം

യു.പി.എസ്.സി കമ്പയിൻ ഡിഫൻസ് സർവിസസ് പരീക്ഷ (2) വഴി പ്രതിരോധ സേനാ വിഭാഗങ്ങളിൽ എൻജിനീയറിങ് അടക്കമുള്ള ബിരുദക്കാർക്ക് 453 ഒഴിവുകളിൽ നിയമനം ലഭിക്കും. വിശദവിവരങ്ങളടങ്ങിയ ‘സി.ഡി.എസ്’ പരീക്ഷാ വിജ്ഞാപനം https:/upsconline.nic.inൽ. അപേക്ഷ ഓൺലൈനായി ജൂൺ 17 വരെ സ്വീകരിക്കും. 2015 സെപ്റ്റംബർ 14ന് ദേശീയതലത്തിൽ പരീക്ഷ നടത്തും. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴി​ക്കോട് പരീക്ഷ കേന്ദ്രങ്ങളായിരിക്കും. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് വിവിധ കോഴ്സുകളിൽ പരിശീലനം ലഭിക്കും. കോഴ്സുകളും ഒഴിവുകളും ചുവടെ.

ഇന്ത്യൻ മിലിട്ടറി അക്കാദമി ഡെറാഡൂൺ: 161ാമത് (സി.ഡി.ഇ) കോഴ്സ് 2026 ജൂലൈയിൽ ആരംഭിക്കും. ഒഴിവുകൾ 100 (എൻ.സി.സി ‘സി’ സർട്ടിഫിക്കറ്റുകാർക്ക് - ആർമിവിങ് - 13 ഒഴിവുകൾ ലഭിക്കും)

ഇന്ത്യൻ നാവിക അക്കാദമി ഏഴിമല: കോഴ്സ് 2026 ജൂലൈയിൽ തുടങ്ങും. ഒഴിവുകൾ -26. (എക്സിക്യൂട്ടിവ് ബ്രാഞ്ച്- ജനറൽ സർവിസ്/ഹൈഡ്രോ). എൻ.സി.സി ‘സി’ സർട്ടിഫിക്കറ്റുകാർക്ക് (നേവൽ വിങ്) ആറ് ഒഴിവും ഹൈ​േഡ്രാ -2 ഒഴിവും ഇതിൽ ഉൾപ്പെടും.

എയർഫോഴ്സ് അക്കാദമി ഹൈദ്രാബാദ്: (പ്രീ-​െഫ്ലയിങ്) ട്രെയ്നിങ് കോഴ്സ് 2026 ജൂലൈയിൽ തുടങ്ങും. ഒഴിവുകൾ 32 (എൻ.സി.സി ‘സി’ എയർവിങ് സർട്ടിഫിക്കറ്റുകൾക്ക് മൂന്ന് ഒഴിവുകൾ ലഭിക്കും)

ഓഫിസേഴ്സ് ട്രെയ്നിങ് അക്കാദമി ചെന്നൈ: 124ാമത് എസ്.എസ്.സി (പുരുഷ) (നോൺ ടെക്നിക്കൽ യു.പി.എസ്.സി) കോഴ്സ് 2026 ഒക്ടോബറിൽ ആരംഭിക്കും. ഒഴിവുകൾ 276

ഓഫിസേഴ്സ് ട്രെയ്നിങ് അക്കാദമി ചെന്നൈ: 124ാമത് എസ്.എസ്.സി (വനിത) (നോൺ ടെക്നിക്കൽ - യു.പി.എസ്.സി) കോഴ്സ് 2026 ഒക്ടോബറിൽ തുടങ്ങും. ഒഴിവുകൾ 19.

ഇന്ത്യൻ മിലിട്ടറി അക്കാദമി, നേവൽ അക്കാദമി എന്നിവിടങ്ങളിലേക്ക് അവിവാഹിതരായ പുരുഷന്മാരെയാണ് പരിഗണിക്കുക. 2002 ജൂലൈ 2ന് മുമ്പോ 2007 ജൂലൈ ഒന്നിന് ശേഷമോ ജനിച്ചവരാകരുത്. എയർഫോഴ്സ് അക്കാദമിയിലേക്ക് പ്രായപരിധി 2026 ജൂലൈ ഒന്നിന് 20-24 വയസ്സ്. കമേഴ്സ്യൽ ​ൈപലറ്റ് ലൈസൻസുകാർക്ക് 26 വയസ്സുവരെയാകാം. 25 വയസ്സിന് താഴെയുള്ളവർ അവിവാഹിതരായിരിക്കണം. ഓഫിസേഴ്സ് ട്രെയ്നിങ് അക്കാദമിയിലേക്ക് അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. 2001 ജൂലൈ രണ്ടിന് മു​േമ്പാ 2007 ജൂലൈ ഒന്നിന് ശേഷമോ ജനിച്ചവരാകരുത്.

വിദ്യാഭ്യാസ യോഗ്യത: ഇന്ത്യൻ മിലിട്ടറി അക്കാദമി, ഓഫിസേഴ്സ് ​െട്രയ്നിങ് അക്കാദമിയിലേക്ക് ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാല ബിരുദം മതി. എയർഫോഴ്സ് അക്കാദമിയിലേക്ക് ബിരുദം (ഫിസിക്സ്, മാത്തമാറ്റിക്സ്, പ്ലസ് ടു തലത്തിൽ പഠിച്ചിരിക്കണം) അല്ലെങ്കിൽ എൻജിനീയറിങ് ബിരുദമുണ്ടാവണം. ഇന്ത്യൻ നേവൽ അക്കാദമിയിലേക്ക് എൻജിനീയറിങ് ബിരുദം വേണം.

അവസാന വർഷ /സെമസ്റ്റർ ബിരുദ വിദ്യാർഥികൾക്കും വ്യവസ്ഥകൾക്ക് വിധേയമായി അ​േപക്ഷിക്കാം. വിജ്ഞാപനത്തിൽ നിർകർഷിച്ച മെഡിക്കൽ/ഫിസിക്കൽ ഫിറ്റ്നസ്/ ശാരീരിക യോഗ്യതയുണ്ടാകണം. വിശദമായ യോഗ്യത മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളും വിജ്ഞാപനത്തിലുണ്ട്. അപേക്ഷാഫീസ് 200 രൂപ. വനിതകൾക്കും എസ്.സി​/എസ്.ടി വിഭാഗക്കാർക്കും ഫീസില്ല. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പരിശീലനം നൽകി 56,100- 1,77,500 രൂപ ശമ്പളനിരക്കിൽ ലെഫ്റ്റനന്റ് പദവിയിൽ ഓഫിസറായി നിയമിക്കും. ക്ഷാമബത്ത, ഡ്രസ്, അലവൻസ്, സൗജന്യ റേഷൻ, ഗ്രൂപ് ഇൻഷുറൻസ് അടക്കമുള്ള ആനുകൂല്യങ്ങളും ലഭിക്കും.

Tags:    
News Summary - Plus Twos can become officers in the Defence Forces

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.