പ്ലസ് ടു ഫലം മേയ് 20ന്

തിരുവനന്തപുരം: രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷ ഫലം മേയ് 20ന് പ്രസിദ്ധീകരിച്ചേക്കും. ഉത്തരക്കടലാസുകളുടെ മൂല്യനിർണയം പൂർത്തിയായിട്ടുണ്ട്.

ടാബുലേഷൻ പ്രവൃത്തികൾ നടന്നുവരികയാണ്. 4,44,707 വിദ്യാർഥികളാണ് രണ്ടാം വർഷ പരീക്ഷക്ക് രജിസ്റ്റർ ചെയ്തത്. ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷയുടെ മൂല്യനിർണയം നടന്നുവരികയാണ്. 4,13,589 വിദ്യാർഥികളാണ് ഒന്നാം വർഷ പരീക്ഷക്ക് രജിസ്റ്റർ ചെയ്തത്.

ടാബുലേഷൻ പ്രവൃത്തികൾ പൂർത്തിയാക്കി ഒന്നാം വർഷ പരീക്ഷ ഫലം ജൂണിൽ പ്രസിദ്ധീകരിക്കും. എസ്.എസ്.എൽ.സി പരീക്ഷ ഫലം മേയ് ഒമ്പതിന് പ്രസിദ്ധീകരിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു.

Tags:    
News Summary - Plus Two results on May 20

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.