പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ തിരുവനന്തപുരം മണക്കാട് ഗവ. സ്കൂളിലെ കുട്ടികൾ 1199 മാർക്ക് നേടിയ ഷിഫാനയെ എടുത്തുയർത്തി ആഹ്ലാദം പങ്കിടുന്നു (ഫോട്ടോ: പി.ബി. ബിജു)
തിരുവനന്തപുരം: പ്ലസ് ടു പരീക്ഷയിൽ ഏറ്റവും കൂടുതൽ എ പ്ലസ് നേടിയവർ മലപ്പുറം ജില്ലയിൽ. 4,735 വിദ്യാർഥികളാണ് ജില്ലയിൽ എല്ലാവിഷയങ്ങൾക്കും എ പ്ലസ് നേടിയത്. സംസ്ഥാനത്ത് ആകെ 30,145 പേരാണ് മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് ലഭിച്ചത്. ഇതിൽ 22,663 പേർ പെൺകുട്ടികളാണ്. 7,482 ആൺകുട്ടികളും. ആൺകുട്ടികളേക്കാൾ മൂന്നിരട്ടിയാണ് പെൺകുട്ടികളുടെ എണ്ണം.
സയൻസ് വിഷയത്തിൽ 22,772 പേരും ഹ്യൂമാനിറ്റീസിൽ 2,863 പേരും കോമേഴ്സിൽ 4,510 പേരും ഫുൾ എപ്ലസ് നേടി. 2,20,224 ആണ്‍കുട്ടികളും 2,14,323 പെണ്‍കുട്ടികള്ളുമടക്കം ആകെ 4,34,547 കുട്ടികളാണ് പരീക്ഷ എഴുതിയത്.
വിജയശതമാനം ഏറ്റവും കൂടിയ ജില്ല: എറണാകുളം 83.09%. കുറഞ്ഞ ജില്ല: കാസർകോട് 71.09%.
നൂറു ശതമാനം വിജയം കരസ്ഥമാക്കിയ സ്കൂളുകളുടെ എണ്ണം: 57
സര്‍ക്കാര്‍ സ്കൂളുകള്‍ 6
എയ്ഡഡ് സ്കൂളുകള്‍ 19
അണ്‍ എയ്ഡഡ് സ്കൂളുകള്‍ 22
സ്പെഷ്യല്‍ സ്കൂളുകള്‍ 10
ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയ ജില്ല: മലപ്പുറം (64,426)
ഏറ്റവും കുറവ് വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയ ജില്ല -വയനാട് (9,440)
മുഴുവന്‍ സ്കോർ ലഭിച്ച വിദ്യാര്‍ത്ഥികളുടെ എണ്ണം (1200 ൽ 1200 നേടിയവർ) -41
ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷക്ക് സജ്ജരാക്കിയ സ്കൂള്‍ -എസ്.വി ഹയര്‍സെക്കന്ററി സ്കൂള്‍ പാലേമേട്, മലപ്പുറം (785 പേര്‍)
ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷക്ക് സജ്ജരാക്കിയ സര്‍ക്കാര്‍ സ്കൂള്‍ -രാജാസ് ജി.എച്ച്.എസ്. എസ് കോട്ടക്കല്‍, മലപ്പുറം
712 പേര്‍
SC വിഭാഗത്തിൽ പരീക്ഷ എഴുതിയവർ -34,051, വിജയിച്ചവർ 19,719. വിജയ ശതമാനം: 57.91.
ആകെ 2002 (രണ്ടായിരത്തി രണ്ട്) സ്കൂളുകളില്‍ നിന്ന് റഗുലര്‍ വിഭാഗത്തില്‍ 3,70,642 പേര്‍ പരീക്ഷ എഴുതി. 2,88,394 പേർ ഉപരി പഠനത്തിന് യോഗ്യത നേടി. വിജയം 77.81 ശതമാനം. മുന്‍ വര്‍ഷം ഇത് 78.69 ശതമാനം ആയിരുന്നു.
റഗുലര്‍ സ്കൂള്‍ ഗോയിംഗ്:
ആകെ കുട്ടികള്‍-3,70,642.
ആണ്‍കുട്ടികള്‍- 1,79,952
ജയിച്ചവർ - 1,23,160
വിജയ ശതമാനം – 68.44%
പെണ്‍കുട്ടികള്‍- 1,90,690
ജയിച്ചവർ - 1,65,234
വിജയ ശതമാനം – 86.65%
സയന്‍സ് ഗ്രൂപ്പ്: പരീക്ഷ എഴുതിയവരുടെ എണ്ണം- 1,89,263
ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍- 1,57,561
വിജയ ശതമാനം -83.25
ഹ്യൂമാനിറ്റീസ് ഗ്രൂപ്പ്: പരീക്ഷ എഴുതിയവരുടെ എണ്ണം-74,583
ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍-51,578
വിജയ ശതമാനം – 69.16
കോമേഴ്സ് ഗ്രൂപ്പ്: പരീക്ഷ എഴുതിയവരുടെ എണ്ണം-1,06,796
ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍- 79,255
വിജയ ശതമാനം-74.21
സര്‍ക്കാര്‍ സ്കൂള്‍: പരീക്ഷ എഴുതിയവരുടെ എണ്ണം- 1,63,904
ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍- 1,20,027
വിജയ ശതമാനം- 73.23
എയിഡഡ് സ്കൂള്‍: പരീക്ഷ എഴുതിയവരുടെ എണ്ണം – 1,82,409
ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍ - 1,49,863
വിജയ ശതമാനം- 82.16
അണ്‍ എയിഡഡ് സ്കൂള്‍
പരീക്ഷ എഴുതിയവരുടെ എണ്ണം- 23,998
ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍ - 18,218
വിജയ ശതമാനം- 75.91
സ്പെഷ്യല്‍ സ്കൂള്‍
പരീക്ഷ എഴുതിയവരുടെ എണ്ണം- 331
ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍- 286
വിജയ ശതമാനം- 86.40
ടെക്നിക്കല്‍ ഹയര്‍സെക്കന്ററി സ്കൂള്‍
ആകെ കുട്ടികള്‍- 1,481
ആണ്‍കുട്ടികള്‍-1,051
പെണ്‍കുട്ടികള്‍-430
ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍- 1,048
വിജയ ശതമാനം- 70.76
എല്ലാ വിഷയങ്ങള്‍ക്കും A പ്ലസ് നേടിയ വിദ്യാര്‍ത്ഥികളുടെ എണ്ണം- 72
കേരള കലാമണ്ഡലം ആര്‍ട് ഹയര്‍ സെക്കന്ററി സ്കൂള്‍
ആകെ കുട്ടികള്‍-56
ആണ്‍കുട്ടികള്‍ - 31
പെണ്‍ കുട്ടികള്‍- 25
ഉപരി പഠനത്തിന് യോഗ്യരായ കുട്ടികളുടെ എണ്ണം- 45
വിജയ ശതമാനം - 80.36
എല്ലാ വിഷയങ്ങള്‍ക്കും A പ്ലസ് നേടിയ വിദ്യാര്‍ത്ഥികളുടെ എണ്ണം- 2
സ്കോള്‍ കേരള
ആകെ കുട്ടികള്‍- 28,561
ആണ്‍കുട്ടികള്‍- 16,375
പെണ്‍കുട്ടികള്‍- 12,186
ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍- 13,288
വിജയ ശതമാനം- 46.52
എല്ലാ വിഷയങ്ങള്‍ക്കും A പ്ലസ് നേടിയ വിദ്യാര്‍ത്ഥികളുടെ എണ്ണം- 447
പ്രൈവറ്റ് കംപാര്‍ട്ട്മെന്റൽ
ആകെ കുട്ടികള്‍- 33,807
ആണ്‍കുട്ടികള്‍-22,814
പെണ്‍കുട്ടികള്‍- 10,993
ഉപരി പഠനത്തിന് യോഗ്യത നേടിയവര്‍- 7,251
വിജയ ശതമാനം- 21.45
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.