പ്ലസ്​ വൺ സപ്ലിമെൻററി അലോട്ട്​മെൻറ്​ പ്രസിദ്ധീകരിച്ചു; പ്രവേശനം 23 വരെ

തിരുവനന്തപുരം: പ്ലസ്​ വൺ സപ്ലിമെൻററി അലോട്ട്​്​മെൻറ്​ പ്രസിദ്ധീകരിച്ചു. ആദ്യഘട്ടത്തിൽ ശേഷിച്ച 44,281 സീറ്റുകളിൽ 39,870 എണ്ണത്തിലേക്കാണ്​ അലോട്ട്​മെൻറ്​​. സപ്ലിമെൻററി അലോട്ട്​മെൻറിന്​ അപേക്ഷ പുതുക്കുകയോ പുതിയ അപേക്ഷ സമർപ്പിക്കുകയോ ചെയ്​തത്​ 1,07,915 പേരായിരുന്നു.

അലോട്ട്​മെൻറ്​ പൂർത്തിയായപ്പോൾ ശേഷിക്കുന്ന 68,045 പേർക്കായി ബാക്കിയുള്ളത്​ 4620 സീറ്റുകളാണ്​. ബാക്കി സീറ്റുകൾ കൂടി പരിഗണിച്ചാൽ 63,425 പേർക്ക്​ സീറ്റില്ല. സപ്ലിമെൻററി അലോട്ട്​മെൻറിൽ കൂടുതൽ അപേക്ഷ മലപ്പുറം ജില്ലയിലായിരുന്നു; 26,582. 5722 സീറ്റിൽ സപ്ലിമെൻററി അലോട്ട്​മെൻറിന്​ ശേഷം ബാക്കിയുള്ളത്​ രണ്ട്​ സീറ്റ്​ മാത്രമാണ്​. മലപ്പുറത്ത്​ സീറ്റില്ലാത്തത്​ 20,822 പേർക്കാണ്​.

തിങ്കൾ രാവിലെ 10​ മുതൽ വിദ്യാർഥി പ്രവേശനം നടക്കും. കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ച്​ 23വരെ പ്രവേശനം നേടാം. അലോട്ട്‌മെൻറ്​ വിവരങ്ങൾ www.hscap.kerala.gov.in ലെ Candidate Login - SWS ലെ Supplimentary Allot Results എന്ന ലിങ്കിൽ ലഭിക്കും. അലോട്ട്‌മെൻറ്​ ലെറ്ററിലെ നിർദിഷ്​ട തീയതിയിലും സമയത്തും പ്രവേശനത്തിന് സ്‌കൂളിൽ രക്ഷാകർത്താവിനോടൊപ്പം സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം.

അലോട്ട്‌മെൻറ്​ ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. ജില്ല/ജില്ലാന്തര സ്‌കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്‌മെൻറിനായി ഒഴിവ് ഒക്‌ടോബർ 27ന് പ്രസിദ്ധീകരിക്കും. ഏകജാലക സംവിധാനത്തിൽ മെറിറ്റ് ​േക്വാട്ടയിലോ സ്‌പോർട്‌സ് ​േക്വാട്ടയിലോ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് ഒന്നാം ഓപ്ഷനിലാണ് പ്രവേശനം കിട്ടിയതെങ്കിലും ട്രാൻസ്ഫറിന് അപേക്ഷിക്കാം.

ജില്ലക്കകത്തോ/ മറ്റ് ജില്ലയിലേക്കോ സ്‌കൂൾ മാറ്റത്തിനോ കോമ്പിനേഷൻ മാറ്റത്തോടെയുള്ള സ്‌കൂൾ മാറ്റത്തിനോ കാൻഡിഡേറ്റ് ലോഗിനിലെ Apply for School/ Combination Transfer എന്ന ലിങ്കിൽ അപേക്ഷിക്കാം. ട്രാൻസ്ഫർ അലോട്ട്‌മെൻറിനെ സംബന്ധിച്ച വിശദനിർദേശങ്ങൾ 27ന് പ്രസിദ്ധീകരിക്കും. 


Tags:    
News Summary - Plus One Supplementary Allotment Published; Admission up to 23

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.