Posted On
date_range Updated On
date_range പ്ലസ് വൺ പ്രവേശനം; അപേക്ഷ നാലേകാൽ ലക്ഷം കവിഞ്ഞു
തിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിനായുള്ള അപേക്ഷകളുടെ എണ്ണം നാല് ദിവ സം കൊണ്ട് നാലേകാൽ ലക്ഷം കവിഞ്ഞു. തിങ്കളാഴ്ച വൈകീട്ട് ആറ് വരെയുള്ള കണക്കുകൾ പ്രകാരം 427127 പേരാണ് അപേക്ഷാ സമർപ്പണം പൂർത്തിയാക്കിയത്. ഇതിൽ 38575 പേരുടെ അപേക്ഷകളാണ് സ്കൂളുകൾ വെരിഫിക്കേഷൻ നടത്തിയത്.
മൊത്തം അപേക്ഷകരിൽ 374814 പേർ എസ്.എസ്.എൽ.സിയും 41432 പേർ സി.ബി.എസ്.ഇയും 3871 പേർ െഎ.സി.എസ്.ഇ പരീക്ഷയും വിജയിച്ചവരാണ്. കൂടുതൽ അപേക്ഷകർ മലപ്പുറത്താണ്. 63172 പേർ. അഞ്ചര ലക്ഷത്തോളം അപേക്ഷയാണ് പ്രതീക്ഷിക്കുന്നത്. മേയ് 16വരെ അപേക്ഷ സമർപ്പിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.