പ്ലസ് വൺ പ്രവേശനം: സീറ്റ് വർധന, 81 താൽക്കാലിക ബാച്ച് ഉത്തരവിറങ്ങി

തിരുവനന്തപുരം: പ്ലസ്വൺ പ്രവേശനത്തിലെ സീറ്റ് ക്ഷാമം പരിഹരിക്കാൻ ആനുപാതിക സീറ്റ് വർധനയും 81 താൽക്കാലിക ബാച്ചുകൾ നിലനിർത്തിയും സർക്കാർ ഉത്തരവിറങ്ങി. പ്ലസ് വൺ ആദ്യ അലോട്ട്മെൻറിൽതന്നെ വർധിപ്പിച്ച സീറ്റുകളിലേക്കും താൽക്കാലിക ബാച്ചുകളിലേക്കും അലോട്ട്മെൻറ് നടത്തും.

തിരുവനന്തപുരം, പാലക്കാട്, മലപ്പുറം, കോഴിേക്കാട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ സർക്കാർ ഹയർസെക്കൻഡറികളിൽ 30 ശതമാനം സീറ്റാണ് വർധിക്കുക. ഇതുവഴി ബാച്ചിലെ സീറ്റ് എണ്ണം 50ൽനിന്ന് 65 ആയി ഉയരും. ഇതേ ജില്ലകളിലെ എയ്ഡഡ് ഹയർസെക്കൻഡറികളിൽ 20 ശതമാനം സീറ്റ് വർധനയാണ് അനുവദിച്ചത്. ഇതുവഴി ബാച്ചിലെ സീറ്റെണ്ണം 60 ആയി ഉയരും. ഇൗ ജില്ലകളിൽ ആവശ്യപ്പെടുന്ന എയ്ഡഡ് ഹയർസെക്കൻഡറികൾക്ക് 20 ശതമാനത്തിനു പുറമെ, 10 ശതമാനം സീറ്റ് വർധന അനുവദിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൊല്ലം, എറണാകുളം, തൃശൂർ ജില്ലകളിലെ സർക്കാർ, എയ്ഡഡ് ഹയർസെക്കൻഡറികളിൽ 20 ശതമാനം സീറ്റ് വർധനക്കും അനുമതി നൽകിയിട്ടുണ്ട്.

2021ൽ താൽക്കാലികമായി അനുവദിക്കുകയും ഷിഫ്റ്റ് ചെയ്തതുമായി 79 ബാച്ചുകളും കഴിഞ്ഞ വർഷം നിലനിർത്തിയ ഇൗ ബാച്ചുകളും അധികമായി അനുവദിച്ച രണ്ട് താൽക്കാലിക ബാച്ചുകളും ചേർത്തുള്ള 81 ബാച്ചുകളാണ് ഇൗ വർഷവും തുടരാൻ അനുമതി നൽകിയത്. ഇതിൽ 20 സയൻസ്, 51 ഹ്യുമാനിറ്റീസ്, 10 കൊമേഴ്സ് ബാച്ചുകളുമാണുള്ളത്. സർക്കാർ ഉത്തരവിലൂടെ മൊത്തം 62,775 സീറ്റുകൾ വർധിക്കും.

Tags:    
News Summary - Plus One Admission: Seat Increase, 81 Provisional Batch Order Released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.