പ്ലസ് വൺ: ആദ്യ അലോട്ട്മെൻറിൽ പ്രവേശനം നാളെ പൂർത്തിയാകും

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെൻറ് പ്രകാരമുള്ള വിദ്യാർഥി പ്രവേശനം ബുധനാഴ്ച വൈകീട്ട് അഞ്ചിന് പൂർത്തീകരിക്കും. മുഖ്യഘട്ടത്തിലെ രണ്ടാം അലോട്ട്മെന്‍റ് ആഗസ്റ്റ് 15ന് പ്രസിദ്ധീകരിച്ച് 16, 17 തീയതികളില്‍ പ്രവേശനം നടത്തും. മുഖ്യഘട്ടത്തിലെ അവസാന അലോട്ട്മെന്‍റ് ആഗസ്റ്റ് 22ന് പ്രസിദ്ധീകരിക്കുകയും 24ന് പ്രവേശനം പൂര്‍ത്തിയാക്കി 25ന് ക്ലാസ് തുടങ്ങുകയും ചെയ്യും.

4,71,849 അപേക്ഷകരിൽ 2,38,150 പേർക്കാണ് ആദ്യ അലോട്ട്മെൻറ് ലഭിച്ചത്. പ്രവേശന നടപടികൾ പുരോഗമിക്കവെ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി തിരുവനന്തപുരം മണക്കാട് ഗവ. സ്കൂളിൽ നേരിട്ടെത്തി വിദ്യാർഥികളുമായി ആശയവിനിമയം നടത്തി.പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്കോ രക്ഷിതാക്കൾക്കോ ആശങ്ക വേണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

അതേസമയം, മഴക്കെടുതികൾ കാരണം വില്ലേജ് ഓഫിസുകളിൽനിന്ന് കമ്യൂണിറ്റി സർട്ടിഫിക്കറ്റ് ലഭിക്കാത്ത വിദ്യാർഥികൾ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതിയെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. ഈ വർഷത്തെ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിന് പകരം പരീക്ഷ ഭവൻ വെബ്സൈറ്റിൽനിന്ന് ലഭിക്കുന്ന വിദ്യാർഥിയുടെ കമ്യൂണിറ്റി രേഖപ്പെടുത്തിയ എസ്.എസ്.എൽ.സി ഫലത്തിന്‍റെ പകർപ്പ് ഹാജരാക്കിയാൽ മതി. 

Tags:    
News Summary - Plus one: Admission in first allotment will be completed tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.