പ്ലസ് വൺ പ്രവേശനം; അപേക്ഷ സമർപ്പണം 29ലേക്ക് നീട്ടി

തിരുവനന്തപുരം: പുതിയ അധ്യയന വർഷത്തെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാംവർഷ പ്രവേശന നടപടികൾ ജൂലൈ 29 മുതൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ജൂലൈ 24ന് ആരംഭിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. 

കോവിഡ് 19ന്‍റെ പശ്ചാത്തലത്തിൽ പൂർണമായും ഓൺലൈനിലൂടെയാണ് പ്രവേശന നടപടികൾ. ആഗസ്റ്റ് 14 വരെ അപേക്ഷകൾ സ്വീകരിക്കും. 

സ്കൂളുകളിൽ അധ്യാപകരെയും അനധ്യാപകരെയും ഉൾപ്പെടുത്തി ഹെൽപ് ഡെസ്കുകൾ പ്രവർത്തിക്കും. പ്രവേശന നടപടി പൂർത്തിയാകുന്നത് വരെ ഹെൽപ് ഡെസ്ക് തുടരും. സ്വന്തമായി ഓൺലൈനിൽ അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർക്ക് സ്കൂളുകളിലെ ഹെൽപ് ഡെസ്കുകളെ സമീപിക്കാം. 

സംശയങ്ങൾ പരിഹരിക്കാൻ സംസ്ഥാനതല, ജില്ലതല, മേഖലതല ഹെൽപ് ഡെസ്കുകളും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Tags:    
News Summary - Plus One admission Application submission extended to 29th-education news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.