ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ച് (ഐസർ) ഭോപാൽ 2025-26 അധ്യയനവർഷത്തെ പിഎച്ച്.ഡി പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. നാചുറൽ സയൻസസ്, എൻജിനീയറിങ് സയൻസസ്, ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് സ്ട്രീമുകളിലാണ് ഗവേഷണ പഠനാവസരം.
നാചുറൽ സയൻസസ് സ്ട്രീമിൽ ബയോളജിക്കൽ സയൻസസ്, കെമിസ്ട്രി, എർത്ത് ആൻഡ് എൻവയൺമെന്റൽ സയൻസസ്, ഫിസിക്സ് വിഷയങ്ങളിലും എൻജിനീയറിങ് സയൻസസ് സ്ട്രീമിൽ കെമിക്കൽ എൻജിനീയറിങ്, ഡേറ്റ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്രിക്കൽ എൻജിനീയറിങ് ആൻഡ് കമ്പ്യൂട്ടർ സയൻസ് വിഷയങ്ങളിലും ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് സ്ട്രീമിൽ ഇക്കണോമിക് സയൻസസ്, ഹ്യൂമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് വിഷയങ്ങളിലുമാണ് പ്രവേശനം. യോഗ്യതാ മാനദണ്ഡങ്ങളും അപേക്ഷിക്കേണ്ട രീതിയും സെലക്ഷൻ നടപടികളും അടക്കമുള്ള സമഗ്ര വിവരങ്ങൾ www.Iiserb.ac.in/admissionൽ ലഭ്യമാണ്.
ഓൺലൈനിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 13.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.