നാഷനൽ ഇൻഷുറൻസ് അക്കാദമിയിൽ പി.ജി.ഡി.എം പ്രവേശനം

പുണെയിലെ നാഷനൽ ഇൻഷുറൻസ് അക്കാദമി 2022-24 വർഷത്തെ ഫുൾടൈം റെസിഡൻഷ്യൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ മാനേജ്മെന്റ് (PGDM) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എം.ബി.എക്ക് തുല്യമാണ് ഇവിടത്തെ PGDM. ​പൊതുമേഖല ഇൻഷുറൻസ് കമ്പനികളുടെ സംയുക്താഭിമുഖ്യത്തിലുള്ള സ്ഥാപനമാണിത്.

50 ശതമാനം മാർക്കോടെ മൂന്നുവർഷത്തെ ബാച്ചിലേഴ്സ് ബിരുദമെടുത്തവർക്കും അവസാനവർഷ ഡിഗ്രി വിദ്യാർഥികൾക്കും അപേക്ഷിക്കാം. പ്രായം 2022 ജൂലൈ ഒന്നിന് 28 വയസ്സ് കവിയരുത്. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങൾക്ക് 30 വയസ്സുവരെയാകാം.

IIM-കാറ്റ് 2021/സിമാറ്റ്-2022 സ്കോർ അടിസ്ഥാനത്തിൽ റിട്ടൺ എബിലിറ്റി ടെസ്റ്റ്/ഗ്രൂപ്പ് ചർച്ച/അഭിമുഖം നടത്തിയാണ് തിരഞ്ഞെടുപ്പ്. വിജ്ഞാപനം www.niapune.org.in. മാർച്ച് 15 വരെ അപേക്ഷ സ്വീകരിക്കും.രണ്ടുവർഷത്തെ PGDM കോഴ്സിൽ ഇൻഷുറൻസ് മാനേജ്മെന്റിനാണ് പ്രാമുഖ്യം.

ട്യൂഷൻഫീസായി 9,43,000 രൂപയും ഹോസ്റ്റൽ, ബോർഡിങ് ചാർജായി 3,07,000 രൂപയും നൽകണം. പഠിച്ചിറങ്ങുന്നവർക്ക് ജനറൽ ഇൻഷുറൻസ്, ലൈഫ് ഇൻഷുറൻസ്, ഇൻഷുറൻസ് ബ്രോക്കേഴ്സ്, ഹെൽത്ത് ഇൻഷുറൻസ്, ഐ.ടി, കൺസൽട്ടിങ് മുതലായ കമ്പനികളിലാണ് തൊഴിലവസരം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.  

Tags:    
News Summary - PGDM Admission at National Insurance Academy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.