പി.ജി മെഡിക്കൽ: ഒന്നാംഘട്ട അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: കേരളത്തിലെ വിവിധ സർക്കാർ മെഡിക്കൽ കോളജുകളിലും തിരുവനന്തപുരം റീജനൽ കാൻസർ സെന്‍ററിലും (ആർ.സി.സി), സ്വാശ്രയ മെഡിക്കൽ കോളജുകളിലും പി.ജി മെഡിക്കൽ കോഴ്​സുകളിലേക്കുള്ള ഒന്നാം ഘട്ട കേന്ദ്രീകൃത അലോട്ട്മെന്‍റ്​ www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.

ഫലം തടഞ്ഞുവെച്ചവരുടെയും സ്റ്റേറ്റ് റാങ്ക് ലിസ്റ്റ് പ്രകാരം യോഗ്യത നേടാത്തവരുടെയും ഓൺലൈൻ ഓപ്ഷനുകൾ അല്ലോട്ട്​മെന്‍റിന്​ പരിഗണിച്ചിട്ടില്ല. സർവിസ് ക്വോട്ട സീറ്റുകളിലേക്കുള്ള അലോട്ട്മെന്‍റ്​ ഈ ഘട്ടത്തിൽ നടത്തിയിട്ടില്ല. അലോട്ട്മെന്റ് വിവരങ്ങൾ വിദ്യാർഥികളുടെ ഹോം പേജിൽ ലഭ്യമാണ്. ഹോം പേജിൽനിന്ന് അലോട്ട്മെന്‍റ്​ മെമ്മോയുടെ പ്രിന്‍റൗട്ട് നിർബന്ധമായും എടുക്കണം.

അലോട്ട്മെന്‍റ്​ ലഭിച്ച കോളജുകളിൽ ബുധനാഴ്ച മുതൽ ഫെബ്രുവരി അഞ്ചിന്​ വൈകീട്ട് നാലിനകം പ്രവേശനം നേടണം. മെമ്മോയിൽ സൂചിപ്പിക്കുന്ന മുഴുവൻ ഫീസും ഈ ഘട്ടത്തിൽ കോളജിൽ അടയ്ക്കണം. നിശ്ചിത സമയത്തിനുള്ളിൽ പ്രവേശനം നേടാത്തവരുടെ അലോട്ട്മെന്‍റും ഹയർ ഓപ്ഷനും റദ്ദാകും. വിവരങ്ങൾക്ക് www.cee.kerala.gov.in സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ 0471 2525300.

Tags:    
News Summary - PG Medical: The first phase allotment has been published

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.