പി.ജി മെഡിക്കൽ രണ്ടാം ഘട്ട അലോട്ട്മെൻറ്

തിരുവനന്തപുരം: പി.ജി. മെഡിക്കൽ കോഴ്സ് 2022 പ്രവേശനത്തിനായി സർക്കാർ മെഡിക്കൽ കോളജുകൾ, റീജനൽ കാൻസർ സെന്റർ, സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകൾ എന്നിവടങ്ങളിലെ സ്റ്റേറ്റ് ക്വോട്ട സീറ്റുകളിലേക്കുള്ള രണ്ടാം ഘട്ട അലോട്ട്മെന്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.

അലോട്ട്മെന്റ് സംബന്ധിച്ച വിവരങ്ങൾ വിദ്യാർഥികളുടെ ഹോം പേജിൽ ലഭ്യമാണ്. പേജിൽ നിന്ന് വിദ്യാർഥികൾ അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് നിർബന്ധമായും എടുക്കണം. അലോട്ട്മെന്റ് ലഭിച്ചവർ നവംബർ ഒന്നുമുതൽ മൂന്നിന് വൈകീട്ട് മൂന്നിനകം പ്രവേശനം നേടണം. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

Tags:    
News Summary - PG Medical Second Phase Allotment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.